1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 1, 2012

യുക്മയുടെ ദേശീയ തിരഞ്ഞെടുപ്പ്‌ ആസന്നമായിരിക്കെ സംഘടനയെ ശക്തിപ്പെടുത്താന്‍ വിവിധ നിര്‍ദേശങ്ങളുമായി സെക്രട്ടറി അബ്രഹാം ലൂക്കോസ് രംഗത്ത്‌.ഇന്നലെ മാധ്യമങ്ങള്‍ക്കയച്ച പത്രക്കുറിപ്പിലാണ് അംഗ സംഘടനകളുടെ അഭിപ്രായങ്ങള്‍ തേടി വിവിധ പദ്ധതികള്‍ മുന്നോട്ട് വച്ചിട്ടുള്ളത്.യുക്മയുടെ വക്താവല്ലാത്ത വോക്കിങ്ങിലെ ഒരു സ്വകാര്യ വ്യക്തിയുടെ ഇമെയില്‍ അഡ്രസില്‍ നിന്നും ഇന്നലെ ലഭിച്ച പത്രക്കുറിപ്പ്‌ ഔദ്യോകികമാണെന്ന് ഉറപ്പു വരുത്തേണ്ടി വന്നതിനാലാണ് ഇന്നലെ പ്രസിധീകരിക്കാതിരുന്നത്.ഇന്നലെ വൈകിട്ടോടെ തന്‍റെ അറിവോടെയാണ് പത്രക്കുറിപ്പ് എന്ന വിശദീകരണം ശ്രീ അബ്രഹാം ലൂക്കോസ് നല്‍കിയിരുന്നു.

അംഗ സംഘടനകളുടെ സ്വാതന്ത്ര്യത്തില്‍ അനാവശ്യമായി കൈകടത്തുമെന്നതിനാലും അപ്രായോഗികമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതിനാലും ഈ പത്രക്കുറിപ്പിലെ പല കാര്യങ്ങളോടും എന്‍ ആര്‍ ഐ മലയാളിക്ക് വിയോജിപ്പുണ്ട്.

പത്രക്കുറിപ്പിന്റെ പൂര്‍ണരൂപം ചുവടെ ചേര്‍ക്കുന്നു

ഒരു ദേശീയ സംഘടന എന്ന നിലയില്‍ യുക്മ മുന്നേറുന്നത് അതിന്‍റെ ശരിയായ ദിശയില്‍ തന്നെയാണെന്ന് അഭിമാനത്തോടെ പറയെട്ടെ. യു.ക. യിലുള്ള എല്ലാ മലയാളികളും ഉറ്റു നോക്കികൊണ്ടിരുന്ന യുക്മ ചാരിറ്റി രജിസ്ട്രഷന്‍ നടപടി ക്രമങ്ങള്‍ ഏതാണ്ട് അതിന്‍റെ 99%വും പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ചില മേഖലകളില്‍ കാതലായ തിരുതലുകളോടു കൂടിയ ക്രിയാത്മകമായ പ്രവര്‍ത്തനം ആവശ്യമാണെന്ന് മുന്‍ വര്‍ഷത്തെ പ്രവര്‍ത്തങ്ങളില്‍ നിന്നും മനസിലാക്കാന്‍ സാധിച്ചു.

ബ്രിട്ടന്‍ പോലുള്ള ഒരു വികസിത രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഒരു National Organisation എന്ന നിലക്ക് ഒരു Approved Constitution ന്‍റെ അടിസ്ഥാനത്തിലുള്ള ഒരു Modernization Agenda ഭാഗമയിട്ട്‌ ചില നിര്‍ദേശങ്ങള്‍ മുന്‍പില്‍ വയ്ക്കുന്നു. ഈ നിര്‍ദേശങ്ങള്‍ എല്ലാം മുഴുവന്‍ മെമ്പര്‍ അസോസിയേഷനുകള്‍ ഒറ്റയടിക്ക് നടപ്പാക്കണമെന്ന് ആഗ്രഹിക്കുന്നില്ല. പക്ഷേ എത്രയും നേരത്തെ എല്ലാ അസോസിയേഷനുകളും ഇതു നടപ്പിലാക്കിയാല്‍ യുക്മയുടെ പ്രവര്‍ത്തനം ശക്തമാകുമെന്നുള്ളതിനു ഒരു സംശയുമില്ല. താഴെ പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ വായിച്ചു മനസ്സിലാക്കിയതിനു ശേഷം നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Uniformity in Election Process

ഇതിനെ പറ്റി പറയുന്നതിന് മുന്‍പ് ഇപ്പോഴുള്ള രീതിയെ കുറിച്ചും അതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളെ കുറിച്ചും നിങ്ങള്‍ ഒന്ന് അവലോകനം ചെയുന്നത് നന്നായിരിക്കും. ഇപ്പോഴുള്ള 70 മെംബര്‍ അസോസിയേഷനുകളിലും ഇലക്ഷന്‍ നടക്കുന്നത് ജനുവരി മുതല്‍ ഡിസംബര്‍ മാസങ്ങളിലാണ്. അതുപോലെ തന്നെ ചില അസോസിയേഷന്‍റെ കാലാവതി ഒരു വര്‍ഷവും ചിലതിന്റേതു 2 വര്‍ഷവും. ഇതു വളെരെയേറേ ബുദ്ധിമുട്ടുണ്ടാക്കുന്നു. പ്രധാന പ്രശ്നം തന്നെ

1. Deta Updation പുതുതായി ഇലക്ഷന്‍ നടക്കുന്നതനുസരിച്ചു മെമ്പര്‍ അസോസിയേഷനുകളുടെ ലിസ്റ്റ് ഓരോ മാസവും Update ചെയേണ്ടിവരും. ഇത് പ്രായോഗിക തലത്തില്‍ വളരെ ബുദ്ധിമുട്ടുള്ള സംഗതിയാണ്. Data Updation എന്നത് വര്‍ഷത്തില്‍ ഒരു പ്രാവശ്യമായി ചുരുക്കാം. കൃത്യ സമയത്ത് അസോസിയേഷന്‍ ഡാറ്റകള്‍ പുതുക്കാത്തവര്‍ക്ക് വോട്ടവകാശം പോലും നിഷേധിക്കുന്ന നിയമവും പ്രാവര്‍ത്തികമാക്കാം.

2. ഒരു ഉദാഹരണത്തോട് കൂടി വിവരിക്കാം. അടുത്ത കാലത്ത് ഒരു അസോസിയേഷനില്‍ ഭാരവാഹികളെ 2012ല്‍ തെരെഞ്ഞെടുക്കപ്പെട്ടപ്പോള്‍ അസോസിയേഷന്‍ ഭാരവാഹി കളെ കൂടാതെ 3 യുക്മ Representatives കൂടി ആയി അസോസിയേഷനില്‍ വരുമെന്നുള്ളതാണ് ഇതുവരെയുള്ള നടപടി ക്രമം. പക്ഷേ പുതിയ പ്രസിഡന്റും ഭാരവാഹികളും പുതുതായി തെരഞ്ഞെടുക്കപ്പെട്ടവരില്‍ നിന്നും യുക്മ Representatives വേണമെന്നത് പല അസോസിയേഷനുകളിലും പ്രശ്നമാണ്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളും യുക്മ പ്രതിനിധികളും തമ്മിലുള്ള വ്യക്തമായ ധാരണ ഇല്ലാത്തതിന്റെ പേരില്‍ അത് യുക്മയുടെ National/Regional/Association പ്രവര്‍ത്തനങ്ങളെയാണ് ബാധിക്കുന്നത്.

ലോക്കല്‍ അസോസിയേഷന്‍റെ സപ്പോര്‍ട്ട് ഇല്ലാതെ ഒരു യുക്മയുടെ പ്രവര്‍ത്തനവും വിജയിക്കില്ലന്നു നമുക്കറിയാം. അത് തന്നെയല്ല ലോക്കല്‍ അസോസിയേഷനില്‍ മാറ്റിനിര്‍ത്തി യുക്മ പ്രവര്‍ത്തിക്കുന്നതും സാധ്യമല്ല. നാഷണല്‍ എക്സിക്യൂട്ടീവിന്‍റെ പ്രവര്‍ത്തനങ്ങളെ തന്നെ ഈ കഴിഞ്ഞ കാലഘട്ടത്തില്‍ ബാധിച്ചിട്ടുമുണ്ട്‌. ഇതു പരിഹരിക്കാനാണ് Uniformity in Election Process ഉം Uniformity in Terms ഉം നടപ്പില്‍ വരുത്തുവാന്‍ കഴിഞ്ഞ പൊതുയോഗം തീരുമാനിച്ചത്. Uniformity in Election Process ഉം Uniformity in Terms ഉം ഈ വര്‍ഷം തൊട്ടു നടപ്പില്‍ വരുത്തുവാന്‍ യുക്മ മെമ്പര്‍ അസോസിയേഷനോട് ആവശ്യപ്പെടുകയാണ്. 5 വര്‍ഷം കൊണ്ട് അതായതു 2017 ല്‍ എല്ലാ മെമ്പര്‍ അസോസിയേഷനും ഈ ചട്ടം പാലിക്കണമെന്ന് യുക്മ പ്രതീഷിക്കുന്നു. അതുപോലെതന്നെ പുതുതായി ചേരുവാന്‍ ആഗ്രഹിക്കുന്ന അസോസിയേഷനുകള്‍ ഈ ചട്ടം പിന്തുടരാന്‍ തുടക്കം മുതല്‍ തന്നെ യുക്മക്ക് ആവശ്യപെടാന്‍ സാധിക്കും.

Suggestions:

1. ഈ വര്‍ഷം തൊട്ടു സാധിക്കുന്നിടത്തോളം അസോസിയേഷനുകള്‍ കാലാവധി 1 വര്‍ഷം ആക്കാന്‍ പരിശ്രമിക്കുക.

2. ലോക്കല്‍ അസോസിയേഷന്‍റെ ഇലക്ഷന്‍ നവംബര്‍ ആദ്യവും Regional Election നവംബര്‍ അവസാനവും പൂര്‍ത്തീകരിക്കുക . (But Actual power transfer only in the beginning of January.)

3. December-January പകുതിക്ക് മുന്‍പായി നാഷണല്‍ ഇലക്ഷന്‍ നടത്തപ്പെടുന്നു.

4. എല്ലാ വര്‍ഷവും ജനുവരിയില്‍ തൊട്ടു പുതിയ ലോക്കല്‍ അസോസിയേഷനു ഭാരവാഹികള്‍ പുതിയ regional committe പുതിയ National Committee ഭാരവാഹികളും ഒരുമിച്ചു ചാര്‍ജെടുക്കുന്നതിനു മൂന്നു തലത്തിലുള്ള ഭാരവാഹികളും ഒരുമിച്ചു ഡിസംബര്‍ അവസാനം ഭാരവാഹിത്വം ഒഴിഞ്ഞു പോകുന്നു. (Success without successors, we are able to plan our departure the day we begin). ഇതേ രീതി വരുന്ന വര്‍ഷങ്ങളില്‍ ആവര്‍ത്തിക്കപ്പെടുന്നു. ഇത്തരത്തിലുള്ള Modernization Agenda നടപ്പില്‍ വരുതുന്നതുകൊണ്ടുള്ള ഗുണങ്ങളും, പ്രവര്‍ത്തനസാധ്യതകളും താഴെ വിവരിക്കുന്നു.

1. Local/Regional/National Levalലില്‍ ഒറ്റ ടേം ആയി ഒരുവര്‍ഷം ഒറ്റക്കെട്ടായി പ്രവര്‍ത്തനം കാഴ്‌ച്ച വയ്ക്കുന്നു. ജനുവരിയില്‍ ഒരു official Directory ഫോട്ടോ സഹിതം ഉണ്ടാക്കിയാല്‍ എല്ലാവര്‍ക്കും പരസ്പരം അറിയുവാനും നേരില്‍ ബന്ധപ്പെടുവാനും സാധിക്കും.

2. ജനുവരിയില്‍ അദ്യ ആഴ്‌ച്ചയില്‍ തന്നെ നാഷണല്‍ ജനറല്‍ ബോഡിയില്‍ ഒരു വര്‍ഷത്തെ പരിപാടികള്‍ പ്ലാന്‍ ചെയുന്നു. അതോടുകൂടി Regional Event കളുടെ തീയതികളും നിശ്ചയിക്കാം. ഇതിനെ അടിസ്ഥാനമാക്കി ലോക്കല്‍ അസോസിയേഷനില്‍ പരിപാടികള്‍ നിശ്ചയിക്കാം. ഇതു മൂലം National/Regiona/.Association ഇവന്റുകള്‍ ഒരേ ദിവസം വരുന്നത് ഒഴിവാക്കാം. ഇതുവരെയുള്ള യുക്മ യുടെ പ്രവര്‍ത്തനത്തിന്റെ വലിയൊരു കുറവ് ഇതിലൂടെ നമുക്ക് പരിഹരിക്കാവുന്നതാണ്. എല്ലാവര്‍ക്കും മുന്‍ കൂട്ടി അവ തിരഞ്ഞെടുത്തു പരിപാടികളില്‍ പങ്കെടുക്കമെന്നുള്ളത് ഇതിന്റെ മറ്റൊരു സവിശേഷതയാണ്.

3. January- February യില്‍ തന്നെ National/Regional/Association ഭാരവാഹികള്‍ക്കായി presidential Academy നടത്തി. നല്ല നേതൃത്വ പരിശീലനം കൊടുക്കുന്നതിനും അതിലൂടെ പ്രസ്ഥാനങ്ങളെ മാതൃകാപരമായി നയിക്കുന്നതിനും ഭാരവാഹികള്‍ക്ക് സാധിക്കും.

4. Planning and Creating 1year Project, and apply for funding. 5. ഇത് നടപ്പില്‍ വരുമ്പോള്‍ ലോക്കല്‍ അസോസിയേഷന്‍റെ പരിപാടികള്‍ ഏകദേശം ഒരേ തീയതികളില്‍ നടത്തപ്പെടും. (Eg. Onam Celebration/Charity Events/ Sports/Kalamela etc…) ഇത് യുക്മക്ക് വളെരെ ശക്തമായ ഒരു Positive Impact ഉണ്ടാക്കും.

5. ഇത് നടപ്പില്‍ വരുത്തുമ്പോള്‍ ഭാരവഹികളുടെ പ്രവര്‍ത്തനം നേരിട്ട് മനസിലാക്കുവാനും പിഴവുകള്‍ പരിഹരിക്കാനും സാധിക്കും. യുക്മയുടെ ഇപ്പോഴത്തെ ശാപമെന്ന് പറയുന്നത് ഇലക്ഷനു ശേഷം ഭാരവാഹി എന്നാ നിലയില്‍ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതില്‍ വീഴച വരുത്തുകയും നാഷണല്‍ എക്സിക്യൂട്ടീവിന്‌ യാതൊരു അറിയിപ്പും കൂടാതെ ഹാജരാകാതിരിക്കുകയും, കൂടാതെ പ്രവര്‍ത്തിക്കുന്ന മറ്റു ഭാരവഹികളുടെ പോരായ്മകളെ പറ്റിയും യുക്മയുടെ പ്രവര്‍ത്തനങ്ങളെ പറ്റിയും പൊതു സ്ഥലത്തും, ഓണ്‍ലൈന്‍ മീഡിയകളിലും നെഗറ്റീവ് ആയി ചിത്രീകരിക്കുകയും ചെയ്യുന്നതാണ്. ഉത്തരവാദിത്വമില്ലാതെ പ്രവര്‍ത്തിക്കുന്നവരെ ഔദ്യോഗിക സ്ഥാനത്ത് നിന്നും മാറ്റി പകരം ആളെ നിയമിക്കേണ്ടതും കാലാകാലങ്ങളില്‍ ചെയ്യേണ്ടതാണ്.

6. Team ആയി പ്രവര്‍ത്തിക്കുമ്പോള്‍ ഭാവിയില്‍ യുക്മയില്‍ പ്രവര്‍ത്തിക്കുവാന്‍ പറ്റുന്ന നല്ല നേതാക്കളെ കണ്ടെത്തുവാന്‍ സാധിക്കും. (Presidential Academy help to create and find out new quality leaders to UUKMA).

7. An Experts special Team formation to create new projects and apply for funding. മേല്‍ വിവരിച്ച ആശയങ്ങളോട് കൂടിചെര്‍ക്കാന്‍ പലതുമുണ്. അത് നിങ്ങള്‍ക്ക് വിട്ടുതരുന്നു. ഈ പ്രസ്ഥാനതിന്‍റെ വളര്‍ച്ചക്കും നിലനില്പിനും നിസ്വതമായി സമയവും പണവും ചെലവോഴിച്ചു പ്രവര്‍ത്തിക്കുന്ന UUKMA National/Regional/അസോസിയേഷന്‍ ഭാരവഹികളെ യുക്മ നാഷണല്‍ കമ്മിറ്റി ക്കുവേണ്ടി അഭിനന്ദനങ്ങള്‍ അറിയിക്കുന്നു, ഈ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിലൂടെ സ്വന്തമായ പുരോഗതിക്കും അതിലൂടെ സാമൂഹിക ഉന്നമനത്തിനും ഉതകുന്ന രീതിയിലുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്ഷണിച്ചു കൊള്ളുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.