1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 23, 2020

സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): പതിനൊന്നാമത് യുക്മ ദേശീയ കലാമേള ഡിസംബർ പന്ത്രണ്ട് ശനിയാഴ്ച എസ് പി ബി വെർച്വൽ നഗറിൽ ഉദ്ഘാടനം ചെയ്യപ്പെടും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ, സാങ്കേതികവിദ്യകളുടെ എല്ലാ സാദ്ധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള വെർച്വൽ പ്ലാറ്റ്‌ഫോം രൂപകൽപ്പന ചെയ്തുകഴിഞ്ഞു. യശഃശരീരനായ ഇന്ത്യൻ സംഗീത ചക്രവർത്തി എസ് പി ബാലസുബ്രഹ്മണ്യത്തിന് ആദരവ് അർപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ നാമധേയത്വത്തിലുള്ള വെർച്വൽ നഗറിൽ ദേശീയമേളക്ക് തിരിതെളിയുമ്പോൾ, അത് യുക്മയ്ക്കും ലോക പ്രവാസി മലയാളി സമൂഹത്തിനും ചരിത്ര നിമിഷമാകും.

വെർച്വൽ പ്ലാറ്റ്‌ഫോമിൽ കലാമേള സംഘടിപ്പിക്കുക എന്ന വെല്ലുവിളി യുക്മ ഏറ്റെടുക്കുമ്പോൾ, കഴിഞ്ഞ പത്തു കലാമേളകളിൽനിന്നും പ്രധാനപ്പെട്ട ചില വ്യത്യാസങ്ങൾ ഈ വർഷത്തെ കലാമേളക്ക് എടുത്തുപറയുവാനുണ്ട്. റീജിയണൽ കലാമേളകൾ ഈ വർഷം ഉണ്ടായിരിക്കില്ല എന്നതാണ് പ്രധാനപ്പെട്ട ഒരു സവിശേഷത. അംഗ അസ്സോസിയേഷനുകൾക്ക് നേരിട്ട് ദേശീയ കലാമേളയിലേക്ക് രജിസ്റ്റർ ചെയ്യാനുള്ള സൗകര്യങ്ങൾ ആണ് ഒരുക്കിയിരിക്കുന്നത്. കലാമേളയ്ക്ക് രജിസ്റ്റർ ചെയ്യേണ്ട അവസാന തീയ്യതി നവംബർ 26 വ്യാഴാഴ്ച വരെ ദീർഘിപ്പിച്ചിട്ടുണ്ട്. നവംബർ 30 തിങ്കളാഴ്ചയ്ക്ക് മുൻപായി, നിബന്ധനകൾ പാലിച്ചുകൊണ്ട്, മത്സരിക്കുന്ന ഇനങ്ങളുടെ വീഡിയോ അയച്ചുതരേണ്ടതാണ്.

മത്സരത്തിനുള്ള വീഡിയോകൾ ഓരോ വിഭാഗത്തിനും വേണ്ടി പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ഇ മെയിലിലേക്കാണ് അയക്കേണ്ടത്. കിഡ്സ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങൾക്ക് പ്രത്യേകം മെയിൽ ID കളാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇ – മെയിൽ lD കൾ താഴെ കൊടുത്തിരിക്കുന്നു.

  • KIDS – uukmavk20kids@gmail.com
  • 2. SUB JUNIORS -uukmavk20subjuniors@gmail.com
  • 3. JUNIORS -uukmavk20juniors@gmail.com
  • SENIORS – uukmavk20seniors@gmail.com

മുൻപ് അറിയിച്ചിരുന്നതു പോലെ യുക്മ ദേശീയ വെർച്ചൽ കലാമേള – 2020യുടെ പ്രസംഗ മത്സരത്തിൻ്റെ വിഷയങ്ങളും ഇതോടൊപ്പം കൊടുക്കുന്നു.

പ്രസംഗ വിഷയങ്ങൾ :-

സീനിയേഴ്സ് – പ്രവാസി മലയാളിയുടെ സ്വത്വ ചിന്ത വ്യതിയാനങ്ങൾ കോവിഡിനു മുൻപും ശേഷവും

ജൂനിയേഴ്സ് – ഇംഗ്ലീഷ് – The importance of arts in education

മലയാളം – കോവിഡ് കാലത്തെ അതിജീവനം: കുടുംബം – സമൂഹം

സബ് ജൂനിയേഴ്സ് – മലയാളം – മൂല്യബോധവും കുട്ടികളും

ഇംഗ്ലീഷ് – My dream and my ambition

യുക്മയുടെ സഹയാത്രികൻ കൂടിയായ ജോസ് പി എം ന്റെ ഉടമസ്ഥതയിലുള്ള, ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന, നഴ്സിം‌ഗ് ഏജൻസികൾക്കായി റോട്ടാമൊബൈൽ ആപ്പ് വികസിപ്പിച്ചെടുത്ത JMPsoftware.co.uk യുക്മക്ക് വേണ്ടി രൂപകൽപ്പന ചെയ്ത സാങ്കേതികവിദ്യയാണ് വെർച്വൽ കലാമേളയുടെ രജിസ്‌ട്രേഷൻ മുതൽ സമ്മാനദാനം വരെയുള്ള എല്ലാ പ്രവർത്തനങ്ങളെയും ഏകോപിക്കുന്നത്.

കലാമേള നഗർ നാമകരണത്തിനും ലോഗോ രൂപകൽപ്പന ചെയ്യുന്നതിനുമായുള്ള വാശിയേറിയ മത്സരങ്ങളോടെയായിരുന്നു പതിനൊന്നാമത് യുക്മ ദേശീയ മേളയുടെ തയ്യാറെടുപ്പുകൾ തുടങ്ങിയത്. നഗറിന് പേര് നിർദ്ദേശിച്ചവരിൽനിന്നും നറുക്കെടുപ്പിലൂടെ വിജയി ആയത് യോർക് ഷെയർ & ഹംമ്പർ റീജിയണിലെ, കീത്തിലി മലയാളി അസോസിയേഷനിൽ നിന്നുമുള്ള ഫെർണാണ്ടസ് വർഗ്ഗീസ് ആണ്. കൂടാതെ ജിജി വിക്ടർ, ടെസ്സ സൂസൻ ജോൺ, സോണിയ ലുബി എന്നിവർക്ക് പ്രോൽസാഹന സമ്മാനം കൊടുക്കുവാനും യുക്മ ദേശീയ സമിതി തീരുമാനിച്ചു.

കലാമേള ലോഗോ മത്സരത്തിൽ ഈസ്റ്റ്ബോണിൽ നിന്നുമുള്ള സജി സ്കറിയയാണ് ആണ് മികച്ച ലോഗോ ഡിസൈൻ ചെയ്തു വിജയി ആയിരിക്കുന്നത്. സൗത്ത് ഈസ്റ്റ് റീജിയണിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ട് മലയാളി അസോസിയേഷൻ (സീമ) ഈസ്റ്റ് ബോണിൻ്റെ പി ആർ ഒ കൂടിയാണ് സജി സ്കറിയ. നഗർ-ലോഗോ മത്സര വിജയികളെ ദേശീയ കലാമേളയോടനുബന്ധിച്ച് പുരസ്ക്കാരം നൽകി ആദരിക്കുന്നതാണ്.

സാമൂഹ്യ അകലം പാലിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട്, ഗ്രൂപ്പ് ഇന മത്സരങ്ങൾ ഈ വർഷം ഒഴിവാക്കിയിരിക്കുകയാണ്. യുക്മ സാംസ്കാരിക വേദി സംഘടിപ്പിച്ച “LET’S BREAK IT TOGETHER”ൻ്റെ ഗംഭീര വിജയത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു കൊണ്ട് ഇതാദ്യമായി ഉപകരണ സംഗീത മത്സരങ്ങൾ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നു എന്നതും പ്രത്യേകം ശ്രദ്ധേയമാണ്. കലാമേളയുടെ മത്സര നിബന്ധനകൾ വിവരിച്ചുകൊണ്ടുള്ള ഇ-മാന്വൽ അംഗ അസോസിയേഷനുകൾക്ക് നേരത്തേ തന്നെ അയച്ചുകൊടുത്തിരുന്നു.‌

ദീർഘമായ യാത്രകൾ ഒഴിവാക്കി ദേശീയ മേളയിൽ നേരിട്ട് പങ്കെടുക്കാമെന്നത് പതിനൊന്നാമത് യുക്മ ദേശീയ വെർച്വൽ കലാമേളയിൽ മത്സരാർത്ഥികളെയും മാതാപിതാക്കളെയും കൂടുതലായി ആകർഷിക്കുന്നു എന്നാണ് ഇതുവരെയുമുള്ള രജിസ്‌ട്രേഷൻ പുരോഗതി വ്യക്തമാക്കുന്നതെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് എന്നിവർ പറഞ്ഞു. കലാമേളയുമായി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ദേശീയ ജോയിന്റ് സെക്രട്ടറി സാജൻ സത്യൻ (07946565837), വൈസ്പ്രസിഡന്റ് ലിറ്റി ജിജോ (07828424575) തുടങ്ങിയവരുമായോ, അതാത് റീജിയണൽ ഭാരവാഹികളുമായോ ബന്ധപ്പെടേണ്ടതാണ്.

യുക്മയുടെ ചരിത്രത്തിലാദ്യമായി സംഘടിപ്പിക്കുന്ന വെർച്വൽ കലാമേളയ്ക്ക് ആവേശകരമായ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. യുക്മ ദേശീയ കലാമേള ഡിസംബർ 12ന് ഉദ്ഘാടനം ചെയ്യുമ്പോൾ പങ്കെടുക്കുന്ന എല്ലാവർക്കും ദേശീയ തലത്തിൽ നേരിട്ട് മത്സരിക്കാൻ സാധിക്കുന്നു എന്നുള്ളത് ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകതയും കൂടിയാണ്. ഇനിയും മത്സര രംഗത്തേക്ക് വരുവാൻ താല്പര്യമുള്ളവരെക്കൂടി പങ്കെടുപ്പിച്ചു യുക്മ ദേശീയ കലാമേളയുടെ ശോഭ വർദ്ധിപ്പിക്കുവാൻ എല്ലാ യുക്മ ദേശീയ, റീജിയണൽ, അസോസിയേഷൻ നേതാക്കൻമാരോടും, പ്രവർത്തകരോടും ദേശീയ സമിതിക്കു വേണ്ടി ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ് അഭ്യർത്ഥിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.