1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 30, 2012

ബിനോജ് സെബാസ്റ്റ്യന്‍

സൗത്തഎന്‍ഡ്: സൗത്ത്എന്‍ഡ് സെന്റ് അല്‍ഫോണ്‍സ സീറോ മലബാര്‍ മാസ് സെന്ററിന്റെ ആഭിമുഖ്യത്തി്ല്‍ കഴിഞ്ഞ ഒരു മാസമായി നടന്നുവരുന്ന മാതൃവണക്കമാസത്തിന്റെ സമാപനവും മേരീ നാമധാരി സംഗമവും ഈ മാസം 31ന് വെസ്റ്റ് ക്ലിഫ് സെന്റ് ആന്‍ഡ്രൂസ് പളളിയില്‍ വച്ച് നടക്കും.വെകുന്നേരം6.30ന് പെസഹാക്കാല സന്ധ്യാ ജപത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് ജപമാല, വണക്കമാസ സമാപന പ്രാര്‍ത്ഥനകള്‍,വിശുദ്ധ കുര്‍ബാന, ലദീഞ്ഞ് എന്നിവ ഉണ്ടായിരിക്കും.

വണക്കമാസ സമാപനത്തോട് അനുബന്ധിച്ച് മേരീ നാമധാരികളായ എല്ലാവരേയും ആദരിക്കുകയും പ്രത്യേകപ്രാര്‍ത്ഥന നടത്തുകയും ചെയ്യും. തുടര്‍ന്ന് പാച്ചോറ് നേര്‍ച്ചയോടെ ചടങ്ങുകള്‍ സമാപിക്കും. ചടങ്ങില്‍ സൗത്ത്എന്‍ഡിലും പരിസരപ്രദേശങ്ങളിലുമുളള എല്ലാ ക്രൈസ്തവ വിശ്വാസികളും പങ്കെടുക്കണമെന്ന് സീറോ മലബാര്‍ ചാപ്ലിന്‍ ഫാ. ഇന്നസെന്റ് പുത്തന്‍താനയിലും സൗത്ത്എന്‍ഡ് സീറോമലബാര്‍ മാ്‌സ് സെന്റര്‍ ട്രസ്റ്റിമാരായ ജോസ് എബ്രഹാമും ജിസ ലിറ്റില്‍ ജോണും അറിയിച്ചു.

പളളിയുടെ വിലാസം

സെന്റ് ആഡ്രൂസ് ചര്‍ച്ച്, 65, ഇലക്ട്രിക് അവന്യു, വെസ്റ്റ് ക്ലിഫ് ഓണ്‍ സീ, എസ്എസ് 09 എന്‍എന്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.