1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 7, 2019

സ്വന്തം ലേഖകന്‍: വരുണ്‍ ധവാന്റെ കാമുകിയെ കൊല്ലും; ഇഷ്ടതാരത്തെ കാണാനാകാത്തതില്‍ വധഭീഷണി മുഴക്കി ആരാധിക; ഒപ്പം ആത്മഹത്യാ ഭീഷണിയും. ബോളിവുഡ് നടന്‍ അരുണ്‍ ധവാന്റെ വസതിയില്‍ വച്ച് കാമുകി നടാഷ ദലാലിനെതിരെ വധഭീഷണി മുഴക്കി ആരാധിക. വരുണിനെ കാണാനായി മുംബൈയിലെ വസതിയിലെത്തിയ ആരാധികയാണ് നടാഷയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. വരുണിനെ നേരില്‍ കാണാനാഗ്രഹിച്ച് താരത്തിന്റെ വസിതിയിലെത്തിയ ആരാധിക മണിക്കൂറുകളോളം വീടിനു പുറത്തു കാത്തു നിന്നിരുന്നു. താരം തന്റെ പുതിയ ചിത്രം കളങ്കിന്റെ പ്രൊമോഷന്‍ തിരക്കുകളിലായതിനാല്‍ കാണാനാകില്ലെന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ അവരെ അറിയിച്ചു.

ഇതില്‍ ക്ഷുഭിതയായ ആരാധിക വീടിനു പുറത്ത് നിന്ന് ബഹളം വെച്ചു. നടാഷയെ കൊല്ലുമെന്നെല്ലാം ഭീഷണി മുഴക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ ഗത്യന്തരമില്ലാതെ പോലീസില്‍ അറിയിക്കുകയായിരുന്നു. സാധാരണ തിരക്കുകളില്ലെങ്കില്‍ വരുണ്‍ ഫാന്‍സിനു വേണ്ടി സമയം ചെലവഴിക്കാറുണ്ട്. സെല്‍ഫിയെടുക്കണമെന്ന ആവശ്യവുമായി സമീപിച്ചാല്‍ പോലും വളരെരെയധികം സ്‌നേഹത്തോടെ പെരുമാറുകയാണ് പതിവ്.

എന്നാല്‍ പുതിയ ചിത്രത്തിന്റെ തിരക്കുകളില്‍ മുഴുകിയതോടെ എന്നും ക്ഷീണിതനായാണ് അദ്ദേഹം വീട്ടിലെത്താറുള്ളത്. സംഭവദിവസം വളരെ വൈകിയാണ് വരുണ്‍ സാര്‍ വീട്ടിലെത്തിയത്. താരത്തെ കാത്ത് വീടിനു പുറത്ത് മണിക്കൂറുകളോളം കാത്തു നില്‍ക്കുകയായിരുന്ന യുവതി ഉടനെ അദ്ദേഹത്തെ കാണണമെന്നാവശ്യപ്പെടുകയും സാഹചര്യം മനസിലാക്കിയിട്ടും തിരിച്ചു പോകാന്‍ വിസ്സമതിച്ചു നില്‍ക്കുകയായിരുന്നു.

തിരികെ പോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ ആദ്യം അവര്‍ സ്വയം മരിക്കുമെന്ന് ഭീഷണി മുഴക്കി. പിന്നീടാണ് നടാഷയെ കൊല്ലുമെന്ന് പറഞ്ഞത്. അവര്‍ അത് ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുകയായിരുന്നു. സംഭവം താരത്തെ അറിയിച്ചു. അദ്ദേഹവും പരിഭ്രാന്തനായി. മുക്കാല്‍ മണിക്കൂര്‍ പിന്നിട്ടിട്ടും യുവതി പിന്‍വാങ്ങാതെ നിന്നപ്പോള്‍ വേറെ വഴിയില്ലാതെ പോലീസിലറിയിച്ചു. സെക്യൂരിറ്റി ഉദ്യോഗസ്ഥരിലൊരാള്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനോട് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.