1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 2, 2016

സ്വന്തം ലേഖകന്‍: കൊടുംചൂടില്‍ വെനസ്വേല ചുട്ടുപൊള്ളുന്നു, പുതുക്കിയ സമയക്രമം നിലവില്‍ വന്നു. എല്‍നിനോ പ്രതിഭാസം മൂലം കൊടും വരള്‍ച്ചയുടെ പിടിയിലായ വെനസ്വേല കൊടുംചൂടിലെ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാന്‍ ദേശീയ അടിസ്ഥാന സമയം അര മണിക്കൂര്‍ മുന്നോട്ടാക്കുകയായിരുന്നു.

എല്‍നിനോയുടെ പിടിയില്‍ വരണ്ടുണങ്ങുകയാണ് രാജ്യത്തെ അണക്കെട്ടുകള്‍. വൈദ്യുതി ഉല്‍പ്പദനത്തിന്റെ മൂന്നില്‍ രണ്ടും സംഭാവനചെയ്യുന്ന അണക്കെട്ടുകളുടെ അടിത്തട്ട് തെളിഞ്ഞുതുടങ്ങി. വൈദ്യുതി വിതരണത്തിന് റേഷനിങ് സമ്പ്രദായം കൊണ്ടുവന്നിട്ടും പൊതുമേഖല സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ആഴ്ചയില്‍ രണ്ടുദിവസമാക്കി ചുരുക്കിയിട്ടും ഫലം കാണാത്ത അവസ്ഥയാണ്.

വൈദ്യുതി ഉപഭോഗം പരമാവധിയാകുന്ന വൈകുന്നേരങ്ങളില്‍ അരമണിക്കൂര്‍ പകല്‍വെളിച്ചം കിട്ടുമെന്ന് മുന്നില്‍ക്കണ്ടാണ് നടപടി. വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളുകളില്‍ പോകാന്‍ വെളുപ്പിന് ഉണരേണ്ടതില്ല. വീട്ടില്‍തന്നെ ഊര്‍ജ ഉപഭോഗം നിയന്ത്രിക്കാന്‍ സമയമാറ്റം പ്രേരിപ്പിക്കുമെന്ന് പ്രസിഡന്റ് നിക്കോളസ് മഡ്യൂറോ പറഞ്ഞു.

എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തോട് കടുത്ത എതിര്‍പ്പാണ് പൊതുജനങ്ങള്‍ക്കിടയില്‍ നിന്ന് ഉയരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.