1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 23, 2016

സ്വന്തം ലേഖകന്‍: അവസാന ശ്വാസം വലിക്കും മുമ്പ് ബഹിരാകാശ പേടകമായ വീനസ് എക്‌സ്പ്രസ് പകര്‍ത്തിയ ശുക്രന്റെ നിര്‍ണായക വിവരങ്ങള്‍. ശുക്ര ഗ്രഹത്തിലെ രഹസ്യങ്ങള്‍ തേടി യാത്ര പുറപ്പെട്ട വീനസ് എക്‌സ്പ്രസ് ഇന്ധനം തീര്‍ന്ന് ശുക്രനില്‍ തകര്‍ന്നു വീഴും മുമ്പ് നിര്‍ണായക വിവരം ഭൂമിയിലേക്ക് അയച്ചതായി സ്ഥിരീകരിച്ചു.

ശുക്രനിലെ കാലാവസ്ഥയെക്കുറിച്ചുള്ള വിവരങ്ങളാണ് വീനസ് അയച്ചതില്‍ പ്രധാനം. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ധ്രുവ പ്രദേശങ്ങളിലെ താപനില കണക്കാക്കിയിരുന്നതിനേക്കാള്‍ 70 ഡിഗ്രി സെല്‍ഷ്യസ് താഴെയാണെന്നും അന്തരീക്ഷ മര്‍ദം കുറവാണെന്നും ശാസ്ത്രജ്ഞര്‍ കണ്ടെത്തി.

2006 ലാണു വീനസ് എക്‌സ്പ്രസ് ശുക്രന്റെ ഭ്രമണപഥത്തിലെത്തിയത്. 2014 നവംബറില്‍ ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്നു പേടകവുമായുള്ള ബന്ധം അറ്റു പോകുകയും ഏതാനും മാസങ്ങള്‍ക്കുശേഷം വീനസ് എക്‌സ്പ്രസ് ശുക്രനില്‍ തകര്‍ന്നു വീഴുമയുമായിരുന്നു. അവസാന നിമിഷങ്ങളില്‍ ഭൂമിയിലേക്ക് അയച്ച വിവരത്തില്‍നിന്നാണു ശുക്രനിലെ ധ്രുവപ്രദേശങ്ങളിലെ താപനിലയും അന്തരീക്ഷ മര്‍ദവും കണ്ടെത്തിയത്.

മൈനസ് 157 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടെ താപനില. 2006 ല്‍ വിക്ഷേപിച്ച പേടകത്തില്‍ അന്തരീക്ഷത്തെക്കുറിച്ചുള്ള പഠനത്തിനുള്ള ഉപകരണങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ചിത്രങ്ങളുടെയും താപനില സംബന്ധിച്ച കണക്കൂകൂട്ടലുകളുടെയും അടിസ്ഥാനത്തിലാണു അന്തരീക്ഷത്തെക്കുറിച്ചുള്ള നിഗമനങ്ങളിലെത്തിയതെന്നു ഗവേഷകര്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.