1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 14, 2019

സ്വന്തം ലേഖകന്‍: നടന്‍ വിനായകനെതിരായ യുവതിയുടെ പരാതിയില്‍ കല്‍പറ്റ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഫോണിലൂടെ മോശമായി സംസാരിച്ചെന്ന പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്.

ഒരു പരിപാടിയിലേക്ക് ക്ഷണിച്ച കോട്ടയം പാമ്പാടി സ്വദേശിയായ യുവതിയോട് വിനായകന്‍ ടെലഫോണില്‍ മോശമായി സംസാരിച്ചുവെന്നാണ് പരാതി. ദലിത് ആക്ടിവിസ്റ്റായ യുവതി നേരത്തെ വയനാട്ടില്‍ എത്തിയപ്പോഴായിരുന്നു സംഭവം. ഇതേത്തുടര്‍ന്നാണ് കല്‍പ്പറ്റ പൊലീസ് വിനായകനെതിരെ കേസ് എടുത്തത്. ഐ.പി.സി 506, 294 ബി, കെ.പി.എ 120, 120O എന്നീ വകുപ്പുകളാണ് ചുമത്തിയത്. വിനായകന്‍ തന്നോട് മോശമായി സംസാരിച്ചുവെന്ന് യുവതി ഫേസ് ബുക്കിലും കുറിച്ചിരുന്നു.

യുവതിയുടെ ഫേസ് ബുക്ക് കുറിപ്പ്

നടിയ്‌ക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു.എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്. പരിപാടിക്ക് വിളിച്ച എന്നോട് കൂടെ കിടക്കാമോ എന്നും, നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല. കാള്‍ റെക്കോര്‍ഡര്‍ സൂക്ഷിച്ചിട്ടുണ്ട് തൊട്ടപ്പന്‍ കാണും. കാമ്പയിനില്‍ സജീവമായുണ്ടാവും. അദ്ദേഹത്തെ ജാതീയമായി അധിക്ഷേപിച്ചതിനെ അപലപിക്കുന്നു. അത്തരം ജാതി അധിക്ഷേപങ്ങള്‍ക്കെതിരെ എപ്പോഴും നില കൊള്ളൂന്നതിനാല്‍ വിനായകന്‍ ജാതീയമായോ, വംശീയമായോ അധിക്ഷേപിക്കപ്പെടുന്നത് ശക്തമായി എതിര്‍ക്കുന്നു. സ്ത്രീ ശരീരം ഉപഭോഗവസ്തുവായി കണക്കാക്കിയ വിനായകനൊപ്പമല്ല ജാതീയമായി ആക്രമിക്കപ്പെട്ട വിനായകനൊപ്പം മാത്രം. ഈ വിഷയത്തില്‍ കൂടുതല്‍ ഒന്നും പറയാനില്ലാത്തതിനാല്‍ മെസ്സഞ്ചര്‍, ഫോണ്‍ എന്നിവയില്‍ കൂടി കൂടുതല്‍ അന്വേഷണങ്ങള്‍ ഉണ്ടാകാതിരിക്കുമല്ലോ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല