1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 27, 2015

ജോര്‍ജ് തോമസ്

നേഴ്‌സിംഗ് രംഗത്തെ ഉപരിപഠനത്തിനു വിക്ടോറിയന്‍ അവാര്‍ഡ് ആയ ബെസ്റ്റ് ക്രിട്ടിക്കല്‍ കെയര്‍ പോസ്റ്റ്ഗ്രാഡുവേറ്റ് അവാര്‍ഡ് കരസ്ഥമാക്കിയ രാജേഷ് കുര്യാക്കോസ്സിനു മെല്‍ബണില്‍ പൗരസ്വീകരണം നല്കി.

ഓസ്‌ട്രേലിയയില്‍ ബാല്ലരാട്ട് സെയിന്റ് ജോണ്‍ ഓഫ് ഗോഡ് ഹോസ്പിറ്റലില്‍ ജോലീചെയുന്നു കണ്ണൂര്‍ പേരാവൂര്‍ സ്വദേശി വിവിധ വിഷയങ്ങളില്‍ 99.5% മാര്‍ക്ക് നേടി.

ക്രാന്‍ബണ്‍ ബെല്ലാബെല്ലാ കമ്മ്യുണിറ്റീ സെന്റെറില്‍ വച്ച്‌നടന്ന ചടങ്ങില്‍ ജോസ് എം ജോര്‍ജ് അദ്ധ്യക്ഷനായിരുന്നു. വിവിധ മലയാളി സംഘടനകളെ പ്രതിനിധീകരിച്ച്മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയ പ്രസിഡന്റ് തോമസ് വാതപ്പള്ളി, എം എ വി യുടെ എഫ് ഐ എ വി മെമ്പര്‍മാരായ ജോര്‍ജ് തോമസ്, ജി കെ മാത്യൂസ്, മെല്‍ബണ്‍ മലയാളി ഫെഡറേഷന്‍ ചെയര്‍ പേഴ്‌സന്‍ ഡോ: ഷാജി വര്‍ഗ്ഗീസ്, കേയ്‌സീ മലയാളി കണ്‍വീനര്‍ ബെന്നി കൊടാംപള്ളി, അരുണ്‍ കല്ലറ (ശ്രീനാരായണ മിഷന്‍), റെജിമോന്‍ (നാദം ഡാന്‍ഡിനോങ്ങ്), ലിബറല്‍ പാര്‍ട്ടി സ്റ്റേറ്റ് ഇലക്റ്ററല്‍ മെമ്പര്‍ പ്രസാദ് ഫിലിപ്പ്, സന്തോഷ് ബാലകൃഷ്ണന്‍ (പുലരി), മുഹമ്മദ് ഹാഷിം (ഓസ്‌ട്രേലിയന്‍ മലയാളി ഇസ്ലാമിക് അസോസിയേഷന്‍), അജി പുനലൂര്‍ (മെല്‍ബണ്‍ മലയാളി ഫെഡറേഷന്‍ പ്രസിഡന്റ്), ജിബി ഫ്രാങ്ക്‌ലിന്‍ (ഗവ: എംപ്ലോയീസ് അസോസിയേഷന്‍), കേയ്‌സീ മുന്‍ മേയര്‍ ജെഫ് അബ്ലെറ്റ്, കൗണ്‍സിലര്‍മാരായ അമാന്‍ഡാ സ്റ്റേപ്പിള്‍ട്ടന്‍, ഡേമിയന്‍ റോസാരിയോ എന്നിവര്‍ അവാര്‍ഡ് ജേതാവിന് അനുമോദനങ്ങള്‍ അര്‍പ്പിക്കുവാന്‍ എത്തിയിരുന്നു.

പഠന കാലത്തെ അനുഭവങ്ങളെപ്പറ്റി നന്ദി പ്രകാശനത്തില്‍ രാജേഷ് സംസാരിച്ചു. സ്റ്റീനൊ സ്റ്റീഫെന്‍ സ്വാഗതവും അനൂപ് അലക്‌സ് കൃതജ്ഞ്യതയും രേഖപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.