1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 14, 2020

സ്വന്തം ലേഖകൻ: ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് 9,000 കോടി രൂപയുടെ വായ്പയെടുത്ത് രാജ്യം വിട്ട വിജയ് മല്ല്യ വായ്പയെടുത്ത പണം തിരികെ നല്‍കാമെന്ന് വിശദമാക്കി വീണ്ടും രംഗത്ത്. ബ്രിട്ടണിൽ നിന്ന് ഇന്ത്യയിലേക്ക് തിരികെ അയക്കാനുള്ള നീക്കത്തിന് പിന്നാലെയാണ് മല്യയുടെ പ്രസ്താവന. ബാങ്കുകള്‍ക്ക് നൂറുശതമാനം മുടക്ക് മുതലും തിരികെ നല്‍കാന്‍ തയ്യാറാണെന്നാണ് വിയക്തമാക്കിയാണ് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയായ വിജയ് മല്ല്യ.

എന്നാൽ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കുറ്റം വിജയ് മല്യ വീണ്ടും നിഷേധിച്ചു. രണ്ടംഗ ബെഞ്ചാണ് മല്യയുടെ ഹര്‍ജി പരിഗണിച്ചത്. ലണ്ടനിലെ റോയല്‍ കോടതിക്ക് മുന്നില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിജയ് മല്യ. ബാങ്കുകളോട് മുടക്ക് മുതലിന്റെ നൂറ് ശതമാനവും തിരിച്ചെടുക്കാന്‍ കൈകള്‍ കൂപ്പി ആവശ്യപ്പെടുകയാണെന്ന് വിജയ് മല്യ പറഞ്ഞു.

9000 കോടി രൂപയുടെ സാമ്പത്തിക തിരിമറി നടത്തിയാണ് വിജയ് മല്യ ലണ്ടനിലേക്ക് കടന്നത്. കിംഗ്‍ഫിഷര്‍ ബിസിനസ് നഷ്ടമായിരുന്നു. എന്നാല്‍ വായ്പ തിരിച്ചടക്കാതിരിക്കാനുള്ള അടവായാണ് ബാങ്കുകള്‍ ഇതിനെ കാണുന്നതെന്നാണ് വിജയ് മല്യയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. കടങ്ങൾ വീട്ടാൻ വിജയ് മല്ല്യ തയ്യാറാണെന്നും അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.

കള്ളപ്പണം വെളുപ്പിക്കൽ, സാമ്പത്തിക കുറ്റകൃത്യം, ഫോറിൻ എക്സേഞ്ച് മാനേജ്മെന്‍റ് നിയമ ലംഘനം എന്നീ കുറ്റങ്ങളിൽ സിബിഐയും എൻഫോഴ്സ്മെന്‍റും ചുമത്തിയ കേസുകളിൽ വിചാരണയ്ക്കായി വിജയ് മല്യയെ തിരികെ നൽകണമെന്ന് ഇന്ത്യ യുകെയോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന മുംബൈയിലെ പിഎംഎൽഎ കോടതി വിജയ് മല്യയുടെ സ്വത്തുക്കൾ ലേലം ചെയ്യാൻ ബാങ്കുകൾക്ക് അനുമതി നൽകി ഉത്തരവ് നൽകിയിരുന്നു.

വിമാന ഇന്ധന വിലയാണ് വിമാനക്കമ്പനികളെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കുന്നത്. അസംസ്‌കൃത എണ്ണയ്ക്ക് ബാരലിന് 140 ഡോളര്‍ വരെ വില എത്തിയപ്പോള്‍ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് വലിയ പ്രതിസന്ധിയില്‍ പെട്ടു. നഷ്ടം കുമിഞ്ഞുകൂടിയപ്പോള്‍ ആണ് ബാങ്കുകളുടെ പണം തിരിച്ചടയ്ക്കാന്‍ ആകാതെ പോയതെനന്നാണ് വിജയ് മല്ല്യയുടെ വാദം. വായ്പ എടുത്ത തുക 100 ശതമാനവും തിരിച്ചുനല്‍കാന്‍ താന്‍ തയ്യാറാണെന്ന് പറഞ്ഞ് കഴിഞ്ഞ ‍ഡിസംബറിൽ വിജയ് മല്ല്യ ട്വീറ്റ് ചെയ്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.