1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 16, 2018

സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ബാങ്കുകള്‍ക്ക് രണ്ട് ലക്ഷം പൗണ്ട് നല്‍കണം; വിജയ് മല്യയ്ക്ക് കനത്ത തിരിച്ചടിയായി യുകെ കോടതി വിധി. ഇന്ത്യയിലെ 13 ബാങ്കുകള്‍ക്ക് കോടതിച്ചെലവായി രണ്ടുലക്ഷം പൗണ്ട് (1.81 കോടിയോളം രൂപ) മല്യ നല്‍കണമെന്ന് യു.കെയിലെ ഹൈക്കോടതി ഉത്തരവിട്ടു. ബാങ്കുകളില്‍നിന്ന് മല്യ കടമെടുത്ത വന്‍തുക തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ നടത്തിയ നിയമപോരാട്ടത്തിന്റെ ചിലവ് മല്യ നല്‍കണമെന്നാണ് കോടതി ഉത്തരവ്.

വിവിധ രാജ്യങ്ങളിലുള്ള മല്യയുടെ ആസ്ഥികള്‍ മരവിപ്പിക്കണമെന്ന ഇന്ത്യയിലെ കോടതിയുടെ ഉത്തരവ് റദ്ദാക്കാന്‍ യു.കെ കോടതി ജഡ്ജി ആന്‍ഡ്രൂ ഹെന്‍ഷോവ് നേരത്തെ വിസമ്മതിച്ചിരുന്നു. ഇന്ത്യന്‍ ബാങ്ക് അടക്കം 13 ബാങ്കുകള്‍ക്ക് മല്യ തിരിച്ചടയ്ക്കാനുള്ള വന്‍തുക വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മല്യയുടെ ആസ്ഥികള്‍ മരവിപ്പിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നത്.

ആസ്ഥികള്‍ മരവിപ്പിച്ച ഉത്തരവുമായി ബന്ധപ്പെട്ട കോടതി നടപടികളുടെ ചെലവ് നല്‍കണമെന്നും യുകെയിലെ കോടതി ഉത്തരവിട്ടിട്ടുണ്ട്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, കോര്‍പ്പറേഷന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, ഐ.ഡി.ബി.ഐ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ജമ്മു ആന്‍ഡ് കശ്മീര്‍ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, യൂക്കോ ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ 13 ബാങ്കുകളില്‍നിന്ന് കടമെടുത്ത 9000 കോടിയോളം രൂപയാണ് വിജയ് മല്യ തിരിച്ചടയ്ക്കാനുള്ളത്.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.