1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 26, 2016

സ്വന്തം ലേഖകന്‍: യുകെയില്‍ കഴിയുന്ന വിജയ് മല്യയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി, മല്യ ത്രിശങ്കുവില്‍. പാസ്‌പോര്‍ട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം റദ്ദാക്കിയതോടെ കഴിഞ്ഞ ഒരു മാസമായി യു.കെയില്‍ കഴിയുന്ന മല്യയുടെ വിദേശവാസം പ്രതിസന്ധിയിലാകും. പാസ്‌പോര്‍ട്ട് ആക്ടിലെ എസ്.10(3)(സി)ആന്‍ഡ്(എച്ച്) പ്രകാരമാണു മല്യയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കിയത്.

എസ്.ബി.ഐ അടക്കമുള്ള വിവിധ ബാങ്കുകളില്‍നിന്നായി വായ്പയെടുത്ത 9,000 കോടി രൂപ തിരിച്ചടക്കാത്തതിനെ തുടര്‍ന്നു ബാങ്കുകളുടെ കണ്‍സോര്‍ഷ്യം കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് മല്യ ഇന്ത്യ വിട്ടത്. നിയമ നടപടികള്‍ നേരിടുന്നതിനായി മല്യയെ വിദേശത്തുനിന്നും ഇന്ത്യയില്‍ കൊണ്ടുവരുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നു
കഴിഞ്ഞ വെള്ളിയാഴ്ച വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

മൂന്നു തവണ നേരിട്ട് ഹാജരാകാതിരുന്ന മല്യയുടെ പാസ്‌പോര്‍ട്ട് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ചുതലയുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ആഴ്ച വിദേശ കാര്യമന്ത്രാലയത്തെ സമീപിച്ചിരുന്നു. ഇതനുസരിച്ച് മന്ത്രാലയം മല്യക്ക് കാരണംകാണിക്കല്‍ നോട്ടീസ് അയക്കുകയും ചെയ്തു.

എന്നാല്‍ മല്യയുടെ ഭാഗത്തു നിന്നും മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നണ് പാസ്‌പോര്‍ട്ട് റദ്ദ് ചെയ്യാന്‍ തീരുമാനിച്ചത്. പാസ്‌പോര്‍ട്ട് റദ്ദാക്കിയതിനു പിന്നാലെ യു.കെയില്‍നിന്നു മല്യയെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങളും മന്ത്രാലയം തുടങ്ങിയിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ മല്യയുടെ വിദേശവാസം നിയമവിരുദ്ധമാണ്.

കുറ്റവാളികളെ കൈമാറ്റം ചെയ്യുന്ന നടപടിക്രമമനുസരിച്ച് മല്യയെ ഇന്ത്യയില്‍ എത്തിക്കാനുള്ള നീക്കവും എന്‍ഫോഴ്‌സ്‌മെന്റ് ആരംഭിച്ചിട്ടുണ്ട്. ഇതിനായി റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്നാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.