1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 7, 2018

സ്വന്തം ലേഖകന്‍: വിവാദ രംഗങ്ങള്‍ ഒഴിവാക്കണം:; വിജയ് ചിത്രം ‘സര്‍ക്കാറി’നെതിരെ താക്കീതുമായി മന്ത്രി. സൂപ്പര്‍ താരം വിജയ് നായകനായി റലീസിനെത്തിയ ചിത്രമാണ് സര്‍ക്കാര്‍. തമിഴ്‌നാട് വാര്‍ത്താ വിനിമയ മന്ത്രി കടമ്പൂര്‍ സി രാജു ആണ് സര്‍ക്കാറിലെ വിവാദ രംഗങ്ങള്‍ക്കെതിരായി രംഗത്തു വന്നിരിക്കുന്നത്.

സിനിമയിലെ ഒരു ഗാനരംഗത്തിനിടെ തമിഴ്‌നാട് സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ മിക്‌സി, ഗ്രൈന്‍ഡര്‍ ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ ജനങ്ങള്‍ തീയിലേക്ക് വലിച്ചെറിയുന്ന രംഗം ഒഴിവാക്കണമെന്നാണ് മന്ത്രിയുടെ ആവശ്യം. ജനങ്ങള്‍ക്ക് സൗജന്യങ്ങള്‍ വാരി വിതറി തെരഞ്ഞെടുപ്പിനെ നേരിടുന്ന രീതിയെ വിമര്‍ശിക്കുന്ന രംഗം, മന്ത്രിയെ ചൊടിപ്പിച്ചതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. വിവാദരംഗങ്ങള്‍ നീക്കാന്‍ അണിയറക്കാര്‍ തയാറായില്ലെങ്കില്‍ സര്‍ക്കാര്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ഇത്തരം രംഗങ്ങളൊന്നും തമിഴ്‌നാട്ടിലെ ജനങ്ങള്‍ അംഗീകരിക്കാന്‍ പോകുന്നില്ല. ഇത്തരം കാര്യങ്ങള്‍ വിജയ്‌യെ പോലൊരു നടന് വലിയ പ്രശ്‌നം സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു. നേരത്തെ, വിജയ്‌യുടെ മെര്‍സല്‍ എന്ന ചിത്രത്തില്‍ ജി.എസ്.ടിയേയും നോട്ട് നിരോധനത്തെയും വിമര്‍ശിക്കുന്ന രംഗങ്ങളുണ്ടെന്നത് വിവാദമായിരുന്നു

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.