1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 7, 2017

സ്വന്തം ലേഖകന്‍: ‘ഈ കിരീടം എനിക്ക് വേണ്ട, ഞാന്‍ അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ ആഗ്രഹിക്കുന്നില്ല,’ ചൈനീസ് താരത്തെ ഇടിച്ചു വീഴ്ത്തി നേടിയ കിരീടം സമാധാനത്തിനായി തിരിച്ചു നല്‍കി വിജേന്ദര്‍ സിംഗ്. ഇന്ത്യ ചൈന അതിര്‍ത്തിയില്‍ ആഴ്ചകളായി തുടരുന്ന സംഘര്‍ഷം കുറയ്ക്കാന്‍ കിരീടം വേണ്ടെന്ന് ഇടിക്കൂട്ടില്‍ ചൈനീസ് താരം സുല്‍പികര്‍ മെയ്‌മെയ്തിയാലിയെ മലര്‍ത്തിയടിച്ച ശേഷം വിജേന്ദര്‍ വ്യക്തമാക്കി.

‘ഈ കിരീടം എനിക്കു വേണ്ട, കാരണം അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ താന്‍ ആഗ്രമഹിക്കുന്നില്ല,’ എന്നായിരുന്നു വിജേന്ദര്‍ സിങ്ങിന്റെ പ്രതികരണം. ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കെ നടന്ന റിങ്ങിലെ പോരാട്ടത്തെ ഇന്ത്യ ചൈന പോരായാണ് മാധ്യമങ്ങള്‍ വിലയിരുത്തിയത്. ഇതിനു പിന്നാലെയാണ് സമാധാനത്തിന്റെ ആഹ്വാനവുമായി വിജേന്ദറിന്റെ പ്രതികരണമെത്തിയത്.

ഈ കിരീടം തിരിച്ചു നല്‍കുന്ന നല്ല സന്ദേശം ചൈനയിലെ മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും ലഭിക്കുമെന്നാണ് വിശ്വാസമെന്നും വിജേന്ദര്‍ വ്യക്തമാക്കി. വിജേന്ദറിന്റെ ഒന്‍പതാം മത്സരത്തില്‍ ചൈനീസ് എതിരാളിയെ 9693, 9594, 9594 എന്ന സ്‌കൊറിനാണ് മലര്‍ത്തിയടിച്ചത്. ജയത്തോടെ വിജേന്ദര്‍ മെയ്‌മെയ്തിയാലിയുടെ ഓറിയന്റല്‍ സൂപ്പര്‍ മിഡില്‍വെയ്റ്റ് കിരീടവും സ്വന്തമാക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.