1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 23, 2015

ലോസആഞ്ചലസ്: ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് ഫിലിം സീരിസിലൂടെയാണ് വിന്‍ ഡീസലും പോള്‍ വാക്കറും ലോകമെമ്പാടും ജനകീയ മുഖമുള്ളവരായി മാറിയത്. സഹനടന്മാര്‍ എന്നതിനുമപ്പുറം വിന്‍ ഡീസലും പോള്‍ വാക്കറും തമ്മില്‍ വലിയ സൗഹൃദമുണ്ടായിരുന്നു. ഇത് മുന്‍പ് പല തവണ വിന്‍ ഡീസല്‍ തുറന്നു പറഞ്ഞിട്ടുള്ളതുമാണ്.

ഇപ്പോള്‍ തനിക്കുണ്ടായിരിക്കുന്ന മൂന്നാമത്തെ പെണ്‍കുഞ്ഞിന് പോളിന്‍ എന്ന് പേരിട്ടിരിക്കുകയാണ് വിന്‍ ഡീസലും ഭാര്യ പലോമ ജിമെനെസ്സും. മാര്‍ച്ച് 16നായിരുന്നു കുട്ടിയുടെ ജനനം.

ഇപ്പോഴും പോള്‍ വോക്കറുടെ മരണം ഉള്‍ക്കൊള്ളാനാകാതെയാണ് ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് സെവനിലെ ക്രൂ അംഗങ്ങള്‍. സിനിമയുടെ പ്രമോഷനായി പോകുമ്പോള്‍ അവരെല്ലാം പോളിനെ വല്ലാതെ മിസ്സ് ചെയ്യുന്നതായി പറയാറുണ്ട്. ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് ചിത്രത്തിന്റെ സ്‌ക്രീനിംഗ് നടക്കുന്ന സമയത്തായിരുന്നു പോളിന്‍ ജനിച്ചത്. ഏപ്രില്‍ മൂന്നിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.