1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 16, 2018

സ്വന്തം ലേഖകന്‍: ബെല്‍ജിയം ദേശീയ ഫുട്‌ബോള്‍ താരം വിന്‍സെന്റ് കോംപനിയുടെ പിതാവ് ബെല്‍ജിയത്തിലെ ആദ്യത്തെ കറുത്ത വര്‍ഗക്കാരനായ മേയര്‍. വടക്ക് പടിഞ്ഞാറന്‍ ബ്രസല്‍സിലെ ഗന്‍ഷോറെന്‍ മുനിസിപ്പാലിറ്റിയില്‍ നടന്ന തിരഞ്ഞെടുപ്പിലാണ് പിയറെ മേയറായി തിരഞ്ഞെടുത്ത്. മാഞ്ചസ്റ്റര്‍ സിറ്റി ക്യാപ്റ്റനും ബെല്‍ജിയം ദേശീയ ഫുട്‌ബോള്‍ താരവുമാണ് വിന്‍സന്റ് കോംപനി.

കോംപനിയുടെ പിതാവ് 71 കാരനായ പിയറെ കോംപനിയാണ് ബെല്‍ജിയത്തില്‍ ചരിത്രം കുറിച്ചത്. മെക്കാനിക്കല്‍ എഞ്ചിനീയറായ പിയറെ കോംഗോയിലാണ് ജനിച്ചത്. 1975 ലാണ് കോംഗോയില്‍ നിന്ന് അദ്ദേഹം ബെല്‍ജിയത്തിലേക്ക് കുടിയേറിയത്. ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ സന്ദേശത്തിലൂടെ വിന്‍സന്റ് കോംപനിയാണ് പിതാവിന്റെ ചരിത്ര നേട്ടം ലോകത്തെ അറിയിച്ചത്.

വടക്ക് പടിഞ്ഞാറന്‍ ബ്രസല്‍സിലെ ഗന്‍ഷോറെന്‍ മുനിസിപ്പാലിറ്റിയില്‍ നടന്ന തിരഞ്ഞെടുപ്പിലാണ് പിയറെ മേയറായി തിരഞ്ഞെടുത്ത്. 28.38 ശതമാനം വോട്ട് നേടിയായിരുന്നു അദ്ദേഹത്തിന്റെ ജയം. സഹോദരന്‍ ഫ്രാന്‍സിസിനൊപ്പം ആഘോഷിക്കുന്നതിന്റെ വീഡിയോയാണ് വിന്‍സെന്റ് കോംപനി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

ഇതിന് മുമ്പ് ഒരിക്കലും സംഭവിച്ചിട്ടില്ല. ഇത് ചരിത്രമാണ്. ഞങ്ങളെല്ലാവരും സന്തോഷത്തിലാണ്. പിതാവിന് അഭിനന്ദനങ്ങള്‍ വിന്‍സെന്റ് കോംപനി വീഡിയോയില്‍ പറഞ്ഞു. നിലവില്‍ ബ്രസല്‍സ് പാര്‍ലമെന്റില്‍ കൗണ്‍സിലറും എം.പിയുമാണ് പ്രിയറെ കോംപനി.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.