1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 6, 2015

സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ വീഞ്ഞുഭരണികള്‍ക്ക് നല്ലകാലം തുടങ്ങി. മുന്തിരി തോട്ടങ്ങള്‍ക്ക് യുനെസ്‌കോ പൈതൃക പദവി ലഭിച്ചതോടെയാണിത്. ലോകപ്രശസ്തമായ ഫ്രാന്‍സിലെ ഷാംപെയ്ന്‍, ബേര്‍ഗെന്‍ഡി പ്രദേശങ്ങളിലെ മുന്തിരിത്തോട്ടങ്ങള്‍ക്കാണ് ഐക്യരാഷ്ട്രസംഘടന സാംസ്‌കാരിക വിഭാഗത്തിന്റെ ആദരം ലഭിച്ചത്.

പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഫ്രഞ്ച് മുന്തിരിത്തോട്ടങ്ങളില്‍ തുടക്കമിട്ട വീഞ്ഞുനിര്‍മാണ കലയെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തുകവഴി ഷാംപെയ്‌നെയും ബേര്‍ഗെന്‍ഡിയെയും ആദരിക്കുകയും അനശ്വരമാക്കുകയുമാണ് യുനെസ്‌കോ.

ഫ്രാന്‍സിലെ മുന്തിരിത്തോട്ടങ്ങളുള്‍പ്പെടെ പതിനൊന്നു മേഖലകളാണ് പൈതൃക പട്ടികയില്‍ പുതുതായി ഇടം നേടിയത്. സിംഗപ്പൂരിലെ ബൊട്ടാണിക് ഗാര്‍ഡന്‍സ്, തുര്‍ക്കിയിലെ ദിയാര്‍ബകീര്‍ കോട്ട, ഇറാനിലെ സൂസമേയ്മന്‍ഡ് ഗുഹാവീടുകള്‍ തുടങ്ങിയവയുമുണ്ട്.

ഇന്ത്യയിലെ താജ്മഹലും ചൈനയിലെ വന്‍മതിലും പെറുവിലെ മാച്യുപിഷുവുമൊക്കെ നേരത്തെ തന്നെ പൈതൃകപദവി നേടിയവയാണ്. യുനെസ്‌കോ പൈതൃക പദവിയുള്ള പ്രദേശങ്ങള്‍ സംരക്ഷിക്കാന്‍ പ്രത്യേക നടപടികളും സാമ്പത്തിക സഹായവുമുണ്ട്. കൂടാതെ വിനോദ സഞ്ചാരികളെ ആക്ര്‍ഷിക്കാനും പദവി സഹായകരമാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.