1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 7, 2019

സ്വന്തം ലേഖകന്‍: താരദമ്പതിമാരില്‍ എപ്പോഴും സമൂഹമാധ്യമങ്ങള്‍ ആഘോഷിക്കുന്നവരാണ് വിരാട് കോഹ്‌ലി – അനുഷ്‌ക ശര്‍മ്മ ദമ്പതികള്‍. ഇന്ത്യന്‍ ക്രിക്കറ്റിന്റെ രാജകുമാരനും ബോളിവുഡിലെ താരറാണിയും വിവാഹിതരാകുന്നത് 2017ലാണ്. എന്നാല്‍ ഇരുവരുടെയും പ്രണയം ആരംഭിച്ചത് അതിനും നാല് വര്‍ഷം മുമ്പ് 2013ലാണ്. ആരാധകര്‍ വിരുഷ്‌ക എന്നാണ് ദമ്പതികളെ വിളിക്കുന്നത്.

അടുത്ത് ഒരു അമേരിക്കന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അനുഷ്‌കയെ ആദ്യമായി കണ്ടതിനെ കുറിച്ച് വിരാട് കോഹ്‌ലി മനസ് തുറന്നു. 2013ല്‍ ഒറു ഹെയര്‍ ഷാംമ്പുവിന്റെ പരസ്യചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയതെന്ന് വിരാട് കോഹ്‌ലി പറഞ്ഞു. ആ സമയം താന്‍ പരിഭ്രാന്തനായിരുന്നെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.

രണ്ടുപേരും പരസ്പരം സംസാരിച്ചിരുന്നില്ലെന്നും ഒരു ഐസ് ബ്രേക്കിങ് എന്ന നിലയ്ക്ക് ആദ്യം താനൊരു തമാശ പറയുകയായിരുന്നെന്നും കോഹ്‌ലി പറഞ്ഞു. എന്നാല്‍ അനുഷ്‌കയുടെ ചെരുപ്പിന്റെ ഹീലിനെ കുറിച്ചുള്ള തമാശ കുറച്ച് അതിരു കടന്നോ എന്ന തോന്നാല്‍ ഇന്ത്യന്‍ നായകനെ വല്ലാതെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു.

‘ആദ്യമായി അനുഷ്‌കയെ കണ്ടപ്പോള്‍ തന്നെ ഞാന്‍ ഒരു തമാശ പറഞ്ഞു. ഒരു പരസ്യചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു അത്. അന്ന് ഞാന്‍ വളരെ പരിഭ്രാന്തനായിരുന്നു, ആ തമാശ പറയാനുള്ള കാരണവും അത് തന്നെയായിരുന്നു. വളരെ പൊക്കമുള്ള അനുഷ്‌ക വീണ്ടും ഹീല്‍ ഉപയോഗിക്കുന്നതിനെ കുറിച്ചായിരുന്നു തമാശ. ഇതിലും വലിയ ഹീല്‍സ് കിട്ടിയില്ലെയെന്നാണ് ഞാന്‍ ചോദിച്ചത്. ആ ഹീല്‍ കൂടി ആയപ്പോള്‍ അനുഷ്‌കയ്ക്ക് എന്നേക്കാള്‍ പൊക്കമുണ്ടായിരുന്നു.’ കോഹ്‌ലി പറഞ്ഞു.

എന്നാല്‍ ആ തമാശ തന്റെ കൈയ്യില്‍ നിന്ന് പോയെന്ന് വിരാട് കോഹ്‌ലി കൂട്ടിച്ചേര്‍ത്തു. ‘സത്യം പറഞ്ഞാല്‍ ഞാന്‍ ഒരു മണ്ടനായി എന്ന് പറയാം. ആ സമയത്ത് ആ തമാശ അത്രയ്ക്ക് വിചിത്രമായി എനിക്ക് തന്നെ തോന്നി ‘ കോഹ്‌ലി പറഞ്ഞു. തങ്ങളുടെ വിവാഹം വളരെ രഹസ്യമായി നടത്തിയതിന് പിന്നിലെ ബുദ്ധിയും അനുഷ്‌കയുടേതാണെന്നും വിരാട് വെളിപ്പെടുത്തി. പങ്കെടുത്ത അതിഥികള്‍ പോലും അവസാന നിമിഷമാണ് എവിടെയാണ് ചടങ്ങ് നടക്കുന്നതെന്ന് അറിഞ്ഞത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല