1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 15, 2017

സ്വന്തം ലേഖകന്‍: അമേരിക്കയിലെ വിര്‍ജീനിയയില്‍ ബേസ് ബാള്‍ പരിശീലനത്തിനിടെ വെടിവെപ്പ്, യുഎസ് കോണ്‍ഗ്രസ് അംഗമടക്കം അഞ്ചു പേര്‍ക്ക് പരുക്ക്, അക്രമിയെ പോലീസ് വെടിവെച്ചു കൊന്നു. ജനപ്രതിനിധി സഭാ വിപ്പ് സ്റ്റീവ് സ്‌കാലൈസ് അടക്കം അഞ്ചു പേര്‍ക്കാണ് വെടിവെപില്‍ പരിക്കേറ്റത്. യൂജിന്‍ സിംസണ്‍ സ്റ്റേഡിയം പാര്‍ക്കില്‍ പിരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്ക് നേരെ പ്രകോപനം കൂടാതെയാണ് അക്രമി നിറയൊഴിച്ചത്.

വെടിവെപ്പ് നടത്തിയത് ഇല്ലിനോയ്ഡ് സ്വദേശിയും 66 കാരനുമായ ജയിംസ് ടി. ഹോങ്കിങ്‌സനാണെന്ന് പൊലീസ് കണ്ടെത്തി. പൊലീസുമായുള്ള ഏറ്റുമുട്ടില്‍ പിന്നീട് ഹോങ്കിങ്‌സ് കൊല്ലപ്പെട്ടു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോടും പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനോടും എതിര്‍പ്പ് പുലര്‍ത്തുന്ന വ്യക്തിയാണ് ജയിംസ് എന്ന് ഇയാളുടെ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്ത സന്ദേശങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.

വെടിവെപ്പില്‍ പരിക്കേറ്റ അഞ്ചു പേരില്‍ സ്റ്റീവ് സ്‌കാലൈസിന്റെ പരിക്ക് ഗുരുതരമാണ്. ഇടുപ്പിന് പരിക്കേറ്റ സ്റ്റീവിനെ മെഡ്സ്റ്റാര്‍ വാഷിങ്ടണ്‍ ഹോസ്പിറ്റല്‍ സെന്ററില്‍ രണ്ട് അടിയന്തര ശസ്ത്രക്രിയകള്‍ക്ക് വിധേയമാക്കി. കോണ്‍ഗ്രസിലെ ഉദ്യോഗസ്ഥനായ സാച് ബര്‍ത്ത്, ടൈസണ്‍ ഫുഡിന്റെ ഇടനിലക്കാരി മാറ്റ് മിക്ക, തിരിച്ചറിയാത്ത ഒരാളുമാണ് പരിക്കേറ്റ മറ്റുള്ളവര്‍.

സന്നദ്ധ സേവനത്തിനു വേണ്ടി വ്യാഴാഴ്ച സംഘടിപ്പിക്കുന്ന ബേസ് ബാള്‍ മത്സരത്തിനായുള്ള പരിശീലനത്തിലായിരുന്നു സ്റ്റീവ് സ്‌കാലൈസും മറ്റുള്ളവരും. യൂജിന്‍ സിംസണ്‍ സ്റ്റേഡിയം പാര്‍ക്കില്‍ ബുധനാഴ്ച രാവിലെ പ്രാദേശിക സമയം 11 മണിക്കായിരുന്നു സംഭവം. അലക്‌സാണ്ട്രിയ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.