1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 4, 2018

സ്വന്തം ലേഖകന്‍: ഗിര്‍ വനത്തില്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ ചത്തത് 23 സിംഹങ്ങള്‍; വില്ലന്‍ ടാന്‍സാനിയയില്‍ സിംഹങ്ങളുടെ കൂട്ടമരണത്തിന് ഇടയാക്കിയ വൈറസ്. ചത്ത സിംഹങ്ങളില്‍ കനൈന്‍ ഡിസ്റ്റമ്പര്‍ വൈറസ് (സിഡിവി) ബാധയുണ്ടായിരുന്നതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ മേഖലകളിലേക്ക് വൈറസ് പടരുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു.

ചത്ത 23 സിംഹങ്ങളില്‍ 11 എണ്ണത്തിനും സിഡിവി വൈറസും പ്രോട്ടോസോള്‍ അണുബാധയുമുണ്ടായിരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. വനംവകുപ്പിന്റെ നിരീക്ഷണത്തില്‍ ഏതാനും സിംഹങ്ങള്‍കൂടി ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

1990ല്‍ ടാന്‍സാനിയയിലെ സെറെന്‍ഗെട്ടി വനമേഖലയില്‍ ആയിരത്തോളം സിംഹങ്ങളുടെ കൂട്ടമരണത്തിനിടയാക്കിയ വൈറസാണ് സിഡിവി. അന്ന് ടാന്‍സാനിയന്‍ സര്‍ക്കാര്‍ അമേരിക്കയില്‍ നിന്ന് വാക്‌സിനുകളക്കം വരുത്തിയാണ് വൈറസിനെ നിയന്ത്രണത്തിലാക്കിയത്. അന്താരാഷ്ട്രതലത്തില്‍ നിന്നുള്ള മറ്റ് സഹായങ്ങള്‍ തേടുകയും ചെയ്തു.

ഗിര്‍ വനത്തില്‍ സി.ഡി. വൈറസിന്റെ സാന്നിധ്യമുണ്ടെന്ന് ഗവേഷകര്‍ 2011ലും 13ലും മുന്നറിയിപ്പ് നല്‍കിയതാണ്. നിരന്തരമായ പരിശോധനകള്‍ നടത്തണമെന്നും രോഗം പകര്‍ന്നാല്‍ 40 ശതമാനം വരെ മരണമുണ്ടാകാമെന്നും പഠനത്തില്‍ പറഞ്ഞിരുന്നു.

ഗിര്‍ വനത്തില്‍ സിംഹങ്ങളുടെ തമ്മിലടി മൂലമുള്ള പരിക്കുകളാണ് മരണത്തിന് ഇടയാക്കുന്നതെന്ന വനംവകുപ്പിന്റെ വാദം നേരിത്തെ പൊളിഞ്ഞിരുന്നു. സംഭവത്തില്‍ സ്ഥിതി ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച സുപ്രീംകോടതി ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.