1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 16, 2018

സ്വന്തം ലേഖകന്‍: വിസയില്ലാതെ ഖത്തറിലെത്താം; സൗകര്യം പ്രയോജനപ്പെടുത്തി ആയിരക്കണക്കിന് മലയാളികള്‍. തൊഴിലന്വേഷകരായും വിനോദസഞ്ചാരികളായും നൂറുകണക്കിന് മലയാളികളാണ് ഖത്തറിലേക്ക് പറക്കുന്നത്. ഖത്തറിലേക്ക് വിസയില്ലാതെ 80 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പ്രവേശിക്കാമെന്ന നിയമമാണ് തിരക്കുകൂടാന്‍ കാരണം. മധ്യവേനലവധിക്കാലം ആകുന്നതോടെ മലയാളികളുടെ ഒഴുക്ക് കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിനോദസഞ്ചാര വികസനം ഉള്‍പ്പെടെയുള്ള ലക്ഷ്യങ്ങളോടെ ഖത്തര്‍ കൊണ്ടുവന്ന പുതിയ നിയമമനുസരിച്ച് ഇന്ത്യ ഉള്‍പ്പെടെയുള്ള 47 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് 30 ദിവസം രാജ്യത്ത് തങ്ങാം. പ്രത്യേകാനുമതിയോടെ 30 ദിവസത്തേക്കുകൂടി ഇതു നീട്ടാവുന്നതാണ്. ഫലത്തില്‍ ഇന്ത്യക്കാര്‍ക്ക് രണ്ടു മാസംവരെ ഖത്തറില്‍ വിസയില്ലാതെ തങ്ങാന്‍ കഴിയും.

ഖത്തറില്‍ ഇറങ്ങുന്നവര്‍ക്ക് കുറഞ്ഞത് ആറുമാസം കാലാവധിയുള്ള പാസ്‌പോര്‍ട്ട്, സ്ഥിരീകരിച്ച മടക്കടിക്കറ്റ് എന്നിവ സമര്‍പ്പിച്ചാല്‍ പരിശോധനയ്ക്കു ശേഷം പ്രവേശനം അനുവദിക്കും. വിസയുടെ ചെലവ് ഒഴിവായതോടെ യാത്രാ ചെലവില്‍ വലിയ തുക കുറവുവരുന്നത് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നത്. രണ്ടു മാസംവരെ ഖത്തറില്‍ തങ്ങാന്‍ കഴിയുന്നതിനാല്‍ പറ്റിയ ജോലി കണ്ടുപിടിക്കാമെന്ന പ്രതീക്ഷയിലാണ് തൊഴിലന്വേഷകര് ഖത്തറിലേക്ക് വിമാനം കയറുന്നത്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.