1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 6, 2017

സ്വന്തം ലേഖകന്‍: ടാറ്റ, സിംഗപ്പുര്‍ എയര്‍ലൈന്‍സ് സംയുക്ത സംരംഭമായ വിസ്താര എയര്‍ അടുത്ത വര്‍ഷം മാര്‍ച്ചില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ തുടങ്ങും, കോഴിക്കോടും പരിഗണനയിലെന്ന് സൂചന. 2018 മാര്‍ച്ചില്‍ ആരംഭിക്കുമെന്ന് കരുതപ്പെടുന്ന കോഴിക്കോട്, ഗള്‍ഫ് സര്‍വീസുകള്‍ക്ക് മുന്നോടിയായി വിമാന കമ്പനി അധികൃതര്‍ സാമ്പത്തിക സര്‍വേ നടത്താന്‍ ഡി.ജി.സി.എയില്‍നിന്ന് അനുമതിതേടി.

പുതിയ സര്‍വീസുകളുടെ ലാഭനഷ്ട സാധ്യതകളാണ് കമ്പനി പ്രധാനമായും വിലയിരുത്തുന്നത്. ദുബായ്, ഷാര്‍ജ, മസ്‌കറ്റ് മേഖലകളാണ് കമ്പനി പ്രധാനമായും ഉന്നംവെക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളുമായി കേന്ദ്രസര്‍ക്കാരുണ്ടാക്കിയ കരാര്‍ പ്രകാരം ഗള്‍ഫ് വിമാനക്കമ്പനികള്‍ക്ക് അനുവദിച്ച സീറ്റുകള്‍ ഏറെക്കുറെ പൂര്‍ത്തിയായി. അതിനാല്‍ ഇവര്‍ക്ക് രാജ്യത്തുനിന്ന് പുതിയ സര്‍വീസ് ആരംഭിക്കുക എളുപ്പമല്ല.

എന്നാല്‍ രാജ്യത്തെ വിമാനക്കമ്പനികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങള്‍ അനുവദിച്ചിരിക്കുന്ന സീറ്റുകളില്‍ 30 ശതമാനത്തിലേറെ ഇപ്പോഴും ഒഴിവാണ്. ഈ സാഹചര്യമാണ് വിസ്താര പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. വ്യോമയാന നിയമപ്രകാരം സ്വന്തമായി 20 വിമാനങ്ങളുള്ള കമ്പനികള്‍ക്കു മാത്രമേ അന്താരാഷ്ട്ര സര്‍വീസ് നടത്താന്‍ അനുമതി ലഭിക്കൂ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.