1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 23, 2017

സ്വന്തം ലേഖകന്‍: ട്രംപ് ഭ്രാന്തനായ കിഴവനാണെന്ന് കിം ജോങ് ഉന്‍, കിമ്മിന് മുഴുവട്ടാണെന്ന് തിരിച്ചടിച്ച് ട്രംപ്, ട്രംപും കിമ്മും കിന്റര്‍ഗാര്‍ട്ടന്‍ കുട്ടികളെപ്പോലെയെന്ന് റഷ്യ. ഉത്തര കൊറിയക്കുമേല്‍ കൂടുതല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടിക്കെതിരെയാണ് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. ‘യു.എസിന്റെ ഭരണാധികാരി നടത്തുന്ന പ്രസ്താവനകള്‍ക്കു കനത്ത വില നല്‍കേണ്ടി വരും. ഏതു തരം മറുപടിയാണ് അയാള്‍ അര്‍ഹിക്കുന്നതെന്നാണ് ഞാന്‍ ആലോചിക്കുന്നത്,’ കിം പറഞ്ഞു.

ട്രംപ് എന്തു തന്നെ പ്രതീക്ഷിച്ചാലും അതിനേക്കാള്‍ വലുത് അനുഭവിക്കേണ്ടി വരും. യു.എസിലെ ഭ്രാന്തനും വൃദ്ധനുമായ മന്ദബുദ്ധിയാണ് ട്രംപ്. അയാളെ തോക്കുകൊണ്ട് ‘മെരുക്കു’മെന്നും കിങ് ജോങ് ഉന്‍ മുന്നറിയിപ്പ് നല്‍കി. കൊറിയന്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട കുറിപ്പിലൂടെയാണ് ഉന്നിന്റെ പ്രസ്താവന. ഭ്രാന്തനായ ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ ഇതുവരെ നേരിട്ടിട്ടില്ലാത്ത പരീക്ഷ നേരിടേണ്ടി വരുമെന്ന് ട്രംപ് തിരിച്ചടിച്ചു. ട്വിറ്റിലൂടെയാണ് ഉത്തര കൊറിയക്കെതിരെയും കിം ജോങ് ഉന്നിനെതിരെയും ട്രംപ് രൂക്ഷ വിമര്‍ശനങ്ങള്‍ നടത്തിയത്.

ആളുകളെ പട്ടിണിക്കിടാനും കൊല്ലാന്‍ പോലും മടിക്കാത്തയാളാണ് ഉത്തരകൊറിയയുടെ ഏകാധിപതി കിം ജോങ് ഉന്‍. ഇതുവരെ നേരിട്ടില്ലാത്ത വലിയ പരീക്ഷണങ്ങള്‍ ഉന്നിന് നേരിടേണ്ടി വരുമെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു. യു.എന്‍ പൊതുസഭയിലെ ട്രംപിന്റെ പ്രസ്താവനയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും വഷളാകാന്‍ കാരണം.ഉത്തരകൊറിയയുടെ ആണവ പദ്ധതികള്‍ ലോക സമാധാനത്തിന് ഭീഷണിയാണെന്നും മറ്റു രാജ്യങ്ങള്‍ ഇതിന് സാമ്പത്തിക സഹായം നല്‍കുന്നത് അംഗീകരിക്കാനാകില്ലെന്നും ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.

അതിനിടെ അമേരിക്കയും ഉത്തര കൊറിയയും തമ്മില്‍ പരസ്പരം നടത്തുന്ന പോര്‍വിളിയെ പരിഹസിച്ച് റഷ്യ രംഗത്തെത്തി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നും കിന്‍ഡര്‍ ഗാര്‍ഡനിലെ കുട്ടികളെ പോലെയാണ് പെരുമാറുന്നതെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് പറഞ്ഞു. ഉത്തരകൊറിയ നിരന്തരം മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിനോട് എതിര്‍പ്പാണ്. എന്നാല്‍ ഇക്കാരണത്താല്‍ കൊറിയന്‍ മേഖലയില്‍ ഒരു യുദ്ധത്തിനോട് യോജിപ്പില്ലെന്നും ലാവ്‌റോവ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.