1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 16, 2021

സ്വന്തം ലേഖകൻ: പുതിയ സ്വകാര്യതാനയം അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകൾ ഫെബ്രുവരി 8ന് ഡിലീറ്റ് ചെയ്യില്ലെന്ന് വാട്സാപ്. പുതിയ നയം ലോകമൊട്ടാകെ വാട്സാപ് ഉപയോക്താക്കൾ‌ക്കിടയിൽ പ്രതിഷേധവും ആശയക്കുഴപ്പവുമുണ്ടാക്കിയ സാഹചര്യത്തിലാണ് വാട്സാപ് നിലപാട് മാറ്റിയത്. പുതിയ നയം വ്യക്തമായി മനസ്സിലാക്കി തീരുമാനമെടുക്കാൻ സമയം നൽകും.

സ്വകാര്യതയിൽ വിട്ടുവീഴ്ചയെന്ന വാട്​സാപ്പ്​ നയത്തിൽ പ്രതിഷേധിച്ച്​ കൂടുവിട്ട ഉപയോക്​താക്കൾ കൂട്ടമായി എത്തിയതോടെ സമൂഹ മാധ്യമമായ ‘സിഗ്​നൽ’ പ്രവർത്തനം താളംതെറ്റി. മൊബൈൽ, ഡെസ്​ക്​ടോപ്​ എന്നിവ ഉപയോഗിച്ചെല്ലാം ആപ്​ ഉപയോഗിക്കുന്നവർക്ക്​ സന്ദേശം അയക്കൽ ഉൾപെടെ വൈകുകയാണ്​. മണിക്കൂറുകളോളമാണ്​ തടസ്സം നേരിടുന്നതെന്ന്​ റിപ്പോർട്ടുകൾ പറയുന്നു.

പുതിയ സ്വകാര്യത നയം കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചതോടെയാണ്​ ദിവസങ്ങൾക്കിടെ ഫേസ്​ബുക്കിനു കീഴ​ിലെ വാട്​സാപ്പിന്​ ദശലക്ഷക്കണക്കിന്​ വരിക്കാരെ നഷ്​ടമായത്​. ഇവരിലേറെയും കൂടുതൽ സുരക്ഷിതമെന്ന്​ പേരുള്ള ‘സിഗ്​നലി’ലെത്തിയതോടെ പ്രവർത്തനം മന്ദതയിലാകുകയായിരുന്നു. റെക്കോഡ്​ വേഗത്തിൽ പുതിയ സെർവറുകൾ സ്​ഥാപിച്ച്​ കാര്യങ്ങൾ പഴയ നിലയാക്കുന്നത്​ തുടരുകയാണെന്ന്​ ‘സിഗ്​നൽ’ ട്വിറ്ററിൽ കുറിച്ചു.

സിഗ്​നലിനു പുറമെ ടെലഗ്രാം ആപ്പിലും ദശലക്ഷങ്ങളാണ്​ പുതിയതായി ചേർന്നത്​. സ്വകാര്യ​ വിവരം ചോർത്താൻ വാട്​സാപ്പ്​ ശ്രമം അംഗീകരിക്കില്ലെന്ന്​ പ്രഖ്യാപിച്ചായിരുന്നു കൂട്ടമായ കൊഴിഞ്ഞുപോക്കും ചേക്കേറലും​. സമൂഹ മാധ്യമങ്ങൾ വഴി ഇപ്പോഴും വാട്​സാപ്പിനെതിരെ പ്രചാരണം തകൃതിയാണ്​. യു.കെ, യൂറോപ്​ എന്നിവിടങ്ങളിൽ മാത്രമേ​ വിവരം സുരക്ഷിതമായി നിലനിർത്താനാകൂ എന്നാണ്​ വാട്​സാപ്പ്​ നിലപാട്​. ഫേസ്​ബുക്കുമായി വിവരം പങ്കുവെക്കുന്നത്​ പുതിയതല്ലെന്നും പുതിയ സന്ദേശം ആശയക്കൂഴപ്പം സൃഷ്​ടിക്കുകയായിരുന്നുവെന്നും കമ്പനി പറയുന്നു.

200 കോടി ഉപയോക്​താക്കളാണ്​ നേരത്തെ വാട്​സാപ്പിനുണ്ടായിരുന്നത്​. പ്രതിഷേധം കനത്തതോടെ ഫെബ്രുവരി രണ്ടാം വാരം പുതിയ നയം നടപ്പാക്കുന്നത്​ മേയ്​ 15 വരെ നീട്ടിയിട്ടുണ്ട്​. കണക്കുകൾ പ്രകാരം വാട്​സാപ്പ്​ പ്രഖ്യാപനത്തിന്​ മുമ്പുള്ള ആഴ്ചയിൽ 246,000 പേർ ‘സിഗ്​നൽ’ ഡൗൺലോഡ്​ ചെയ്​തിടത്ത്​ പ്രഖ്യാപനം വന്നതോടെ 88 ലക്ഷമായി ഉയർന്നു. ഇന്ത്യയിൽ മാത്രം 12,000 ആയിരുന്നത്​ 27 ലക്ഷമായി.

ഉപയോക്​താക്കൾ 50 കോടിയായി ഉയർന്നതായി കഴിഞ്ഞ ബുധനാഴ്ച ടെലഗ്രാം വ്യക്​തമാക്കിയിരുന്നു. മറുവശത്ത്​, വാട്​സാപ്പ്​ ഡൗൺലോഡ്​ ചെയ്യുന്നത്​ കുത്തനെ ഇടിയുകയും ചെയ്​തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.