1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 11, 2016

സ്വന്തം ലേഖകന്‍: വൈറ്റ് ഹൗസിലെ ഏറ്റവും വലിയ തലവേദന വൈഫൈ കണക്ഷനെന്ന് പ്രസിഡന്റ് ബാരക് ഒബാമ. എല്ലാ സൗകര്യങ്ങളും തികഞ്ഞ വൈറ്റ് ഹൗസില്‍ വൈഫൈ സൗകര്യം മാത്രം തീരെ കാര്യക്ഷമമല്ലെന്ന് ഒബാമ സാക്ഷ്യപ്പെടുത്തുന്നു.

ബി.ബി.സിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഒബാമയുടെ വെളിപ്പെടുത്തല്‍. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളിലൊന്നായ വൈറ്റ് ഹൗസില്‍ ഒബാമമിഷേല്‍ ദമ്പതികളെ ഏറ്റവും ബുദ്ധിമുട്ടിക്കുന്നത് എന്തെല്ലാമാണെന്നായിരുന്നു ചോദ്യം. അധികം ആലോചിക്കാതെ അതിലൊന്ന് വൈഫൈ ആണെന്ന് ഒബാമ മറുപടി പറയുകയും ചെയ്തു.

വൈറ്റ് ഹൗസിലെ പല ഭാഗങ്ങളിലും വൈഫൈ ഡെഡ് സ്‌പോട്ടുകളാണെന്ന് ഒബാമ ചൂണ്ടിക്കാണിക്കുന്നു. ടെക് വിഷയങ്ങളില്‍ ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒബാമയുടെ വാക്കുകള്‍ മിഷേലും ശരിവച്ചു. തങ്ങളുടെ പെണ്‍മക്കളെ വൈഫൈയുടെ അപാകത പലപ്പോഴും ശുണ്ഠി പിടിപ്പിക്കാറുണ്ടെന്നും മിഷേല്‍ കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.