1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 10, 2018

സ്വന്തം ലേഖകന്‍: ആരായിരുന്നു ഡ്യൂഡ്? ഷാജി പാപ്പന്റെ വില്ലന്‍ ഡ്യൂഡ് ഗ്യാങ്സ്റ്ററായ കഥ പറയുന്ന ആരാധകന്റെ ഫേസ്ബുക്ക് പോസ്റ്റ് തരംഗമാകുന്നു. ആട് സിനിമയുടെ ഒന്നും രണ്ടും ഭാഗങ്ങളില്‍ ഷാജി പാപ്പന് ഒപ്പം തന്നെ കൈയടി വാങ്ങിയ കഥാപാത്രമായ വിനായകന്റെ ഡ്യൂഡ് ആരായിരുന്നു? അയാള്‍ എങ്ങനെ ഗ്യാങ്സ്റ്ററായി മാറി എന്നുള്ള കഥ പറയുകയാണ് താഹിര്‍ മുഹമ്മദ് എന്ന ആരാങ്കന്‍.

താഹിറിന്റെ രസകരമായ പോസ്റ്റ് കഥ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്.

ഒരു സാങ്കല്‍പ്പിക കഥയായി താഹിര്‍ എഴുതിയ പോസ്റ്റ് വായിക്കാം…

ആരായിരുന്നു ഡ്യൂഡ് ?

ആട് ഫസ്റ്റ് പാര്‍ട്ടിനു മുമ്പുള്ള ഡ്യൂഡിന്റെ കഥ ഒന്ന് എഴുതി നോക്കി.,ഒപ്പം ഞാന്‍ ചെയ്ത ഒരു പോസ്റ്ററും..

DUDE The untold

1989 ല്‍ ഇടക്കൊച്ചി കേന്ത്രീകരിച്ചു പോലീസ് നടത്തിയ മയക്കുമരുന്ന് വേട്ടയില്‍ പ്രധാന ഡീലരും മുഖ്യമന്ത്രിയുടെ മകന്റെ ശിങ്കിടിയുമായ കോശി അറസ്റ്റിലാവുന്നു..മന്ത്രിയുടെയും പൊലീസിന്റെയും സ്വാധീനം ഉപയോഗിച്ച് കോശി കേസില്‍ നിന്ന് ഊരി പോവുകയും തനിക്ക് പകരം ഗോഡൗണ്‍ സൂക്ഷിപ്പുകരനും നിരപരാധിയുമായ ദാമോദരന്‍ ഉണ്ണിയെ കേസില്‍ പ്രതി ചേര്‍ത്തു പൊലീസ് അറസ്‌റ് ചെയ്യുകയും ചെയ്തു..തെളിവുകള്‍ നശിപ്പിക്കുന്നതിനോടൊപ്പം ഗോഡൗണും അതിനരികിലായി ദാമോദരനുണ്ണിയും മകനും താമസിച്ചിരുന്ന ഒറ്റമുറിയും കോശിയുടെ ആള്‍ക്കാര്‍ തീവച്ചു നശിപ്പിച്ചു.

മയക്കുമരുന്ന് കേസിലെ പ്രതി ദാമോദരന്‍ ലോക്കപ്പില്‍ ആത്മഹത്യ ചെയ്തു എന്ന തലക്കെട്ടുള്ള പത്രവും മുറുക്കിപ്പിടിച്ചു പിറ്റേന്ന് ദാമോദരന്റെ മകന്‍ ഡെല്‍മണ്‍ പൊലീസ് സ്റ്റേഷനില്‍ വന്നെങ്കിലും അപ്പന്റെ ശവം കാണാന്‍ പോലും ആ 14 വയസുകാരനെ അവര്‍ അനുവദിച്ചില്ല..

പിന്നീട് ചര്‍ച്ചിലെ ഓര്‍ഫനേജില്‍ താമസമാക്കിയ ഡെല്‍മന്‍ അവിടെ സ്ഥിരമായി വരാറുള്ള അശ്വതി വര്‍മ്മ എന്ന ജേര്‍ണലിസ്റ്റില്‍ നിന്നും തന്റെ അപ്പന്റെ മരണം കൊലപാതകം ആയിരുന്നുവെന്നും എല്ലാത്തിനും പിന്നില്‍ മുഖ്യമന്ത്രിയുടെ മകന്‍ ശേഖരന്‍കുട്ടിയാണെന്നും മനസ്സിലാക്കി…തന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണക്കാരായ പൊലീസിനോടും ശേഖരന്‍കുട്ടിയോടും ഡല്‍മനിന് പകയായി…

സ്വാതന്ത്ര്യ ദിന പരേഡിന് മുഖ്യമന്ത്രിയുടെ ഒപ്പം വരുന്ന ശേഖരന്‍ കുട്ടിയെ കൊല്ലാന്‍ ഭ്രാന്തചിന്താഗതിയിലായ ഡല്‍മോന്‍ തക്കംപാര്‍ത്തു..

സാധനങ്ങള്‍ മറിച്ചു വില്‍പന നടത്തുന്ന കായിക്കാടെ കയ്യീന്ന് സൂത്രത്തില്‍ കയ്ക്കലാക്കിയ കത്തിയുമായി ഡെല്‍മന്‍ പരേഡ് ഗ്രൗണ്ടലേക്ക് ഇടിച്ചു കയറി…ലാത്തികള്‍കിടയിപെട്ട ഡല്‍മന്‍ നെ കാത്തിരുന്നത് മന്ത്രിപുത്രനെ വധിക്കാന്‍ ശ്രമിച്ചതിനുള്ള ജൂവനല്‍ ഹോം വാസം ആയിരുന്നു..

അവിടുത്തെ ജീവിതവും പൊലീസിനോടുള്ള ദേഷ്യവും അവന്റെ മനക്കരുത്ത് കൂട്ടുന്ന ഒന്നായിരുന്നു..

അതിനുള്ളില്‍ വെച്ചു ഡെല്മന്‍ ആ വാര്‍ത്ത അറിഞ്ഞു ശേഖരന്‍ കുട്ടി കൊല്ലപെട്ടിരുന്നു…,കൊന്നത് അധോലക നായകന്‍ സാഗര്‍ ഏലിയാസ് ജാക്കി ..ആ മതില്‍ കെട്ടുകള്‍ ജാക്കിയുടെ കഥകള്‍ കൊണ്ട് നിറഞ്ഞു..

അവിടെ നിന്ന് പുറത്തു ഇറങ്ങിയ ഡെല്‍മന്റെ മനസ്സ് മുഴുവന്‍ ശേഖരന്‍ കുട്ടിയെ കൊല ചെയ്ത ജാക്കിയും അധോലോകവുമൊക്കെയായിരുന്നു…

പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നുമില്ലാതിരുന്ന ഡല്‍മോന്‍ നാട്ടിലെ ചെറിയ കേസുകളില്‍ ഒക്കെ പെട്ട് വീണ്ടും 3 വര്‍ഷത്തെ ശിക്ഷയ്ക്കായി ജയിലിലേക്ക് പോയി…ജയിലിനുള്ളില്‍ ഡെല്മന്റെ സൗഹൃദങ്ങള്‍ വളര്‍ന്നു.. ശിക്ഷ കഴിഞ്ഞു ജയിലിലെ സൗഹങ്ങളുമായി ഡെല്‍മണ്‍ കൊച്ചിയുടെ വേരുകള്‍ക്കിടയില്‍ പടര്‍ന്നു കയറി…പല വേഷങ്ങളില്‍ പല പേരുകളില്‍ അവന്‍ ജീവിച്ചു…

ആയിടെയാണ് കൊച്ചിയിലെ സകലതും കണ്‍ട്രോളില്‍ വെച്ചിരുന്ന സായിപ്പ് ടോണിയെ പരിചയപ്പെടുന്നതും അവരോടൊപ്പം ഡല്‍മന്‍ കൂടുന്നതും.. അവര്‍കിടയില്‍ അവന്‍ ഹസി എന്ന പേരില്‍ അറിയപ്പെട്ടു ..എന്തൊക്കെയോ നേടി എന്ന തോന്നലില്‍ നിന്ന ഡല്‍മന്‍ പക്ഷെ സായിപ്പ് ടോണിയുടെ കൊള്ളരുതായ്മകള്‍ക്ക് കൂട്ട് നില്‍ക്കുവാന്‍ താല്പര്യപ്പെട്ടില്ല..സായിപ്പ് ടോണിയുടെ കൊള്ളാരുതായ്മകള്‍ക്ക് പലപ്പോഴും ഡെല്‍മന്റെ സുഹൃത്തുക്കള്‍ പോലും ഇരകളായി..

ഓര്‍ഫനേജില്‍ താമസിക്കുമ്പോള്‍ സ്ഥിരമായി അവിടെ ആഹാരം എത്തിക്കുന്ന, ഡെല്‍മര്‍ അമ്മയുടെ സ്ഥാനത്തു് കണ്ടിരുന്ന മേരി ടീച്ചറെ ടോണി ഇല്ലാതാക്കിയത് ഹസി എന്ന ഡല്‍മണ് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു…

പക്ഷെ സായിപ്പ് ടോണി എന്ന വന്മരത്തെ തൊടാന്‍ പോലും ഹസിയ്ക്ക് കഴിയുമായിരുന്നില്ല..അവസാരത്തിനായി കാത്തിരുന്ന ഹസിയെ തേടി വന്നത് സായിപ്പ് ടോണിയെ തീര്‍ക്കാനുള്ള പ്ലാനുമായി മേരി ടീച്ചടര്‍ടെ വളര്‍ത്തു പുത്രനായ എഡ്ഡി യാണ്…എഡ്ഡിയുടെ കൂടെയുള്ളത് ടീച്ചറുടെ

മറ്റൊരു മകനും ജാക്കിയുടെ സുഹൃത്തുമായ ബിലാല്‍ ജോണ്‍ കുരിശിങ്കലുമാണെന് അറിഞ്ഞ ഹസിയും ഗ്യാങ്ങും സായിപ്പ് ടോണിയുടെ ചിത കൊച്ചിക്കായലില്‍ ഒഴുക്കി വിട്ടു…

ബിലാല്‍ മുംബൈയിലേക്ക് പോകും മുന്‍മ്പ് ഡല്‍മനെ ജാക്കിയുടെ ഗ്യാങ്ങില്‍ എത്തിച്ചു..അവിടെ ഡെല്‍മന്‍ ഒരു ബാര്‍ബാറുടെ റോളില്‍ ക്ട്ടിങ്ങും ഷേവിങും ഒക്കെ ആയി ജാക്കിയുടെ വലം കയ്യായി മാറി… ആയുധ കടത്തിലും കിഡ്‌നാപ്പിങിലും ഡെല്‍മന്‍ അറിയപ്പെട്ടു..ഇതിനിടയില്‍ അന്താരാഷ്ട്ര കുറ്റവാളി നൈനായെ വകവരുത്തി ജാക്കി ദുബായിലേക്ക് പോയി..

പിന്നീടങ്ങോട്ട് കൊച്ചിയില്‍ ഡോണ്‍ കളിച്ചു നടന്ന ഡല്‍മണ് ഒരു കണ്ടെയ്‌നര്‍ മിസ്സിങ് കേസുമായി ബന്ധപ്പെട്ടു നടന്ന ഗ്യാങ്!വാറില്‍ മാരകമായി വെട്ടേറ്റു .

ജാക്കിയുടെ നിര്‍ദേശ പ്രകാരം ഡെല്‍മണ്‍ ബാങ്കോക്ക് ലേക്ക് പോയി..അവിടെ ഹക്കിം ഭായുടെ വലംകൈയും ഡ്യൂഡ് എന്ന പുതിയ നാമത്തിലും ഡല്‍മണ്‍ അറിയപ്പെട്ടു..ഹക്കിം ഭായുടെ സാമ്രാജ്യം കെട്ടിപൊക്കുന്നതില്‍ ഡ്യൂ!ഡ് വലിയൊരു പങ്കു വഹിച്ചു..ഹക്കിം ഭായ്‌ടെ ഒത്ത എതിരാളിയായ ടെര്‍ടില്‍ ഡാനിയെ ഡ്യൂഡ് ഇല്ലാതാക്കി ..ഡാനിയുടെ മരണത്തെ തുടര്‍ന്ന് Somerset lakeside ല്‍ നടന്ന ആഘോഷ വേളയില്‍ ഹക്കിം ഭായ്‌ടെ ബോട്ടു തകരുകയും ഹക്കിം ഭായ് കിടപ്പിലാവുകയും ചെയ്തു.അന്ധവിശ്വാസിയായ ഹക്കിം ഭായ് ഡ്യൂഡിനെ പുതിയ ഒരു ദൗത്യവുമായി കേരളത്തിലേക്ക് അയച്ചു..

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.