1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 22, 2019

സ്വന്തം ലേഖകന്‍: ഭര്‍ത്താവിന്റെ അമിത സ്‌നേഹ പ്രകടനത്തില്‍ വീര്‍പ്പുമുട്ടി യു.എ.ഇയില്‍ യുവതി വിവാഹമോചന ഹരജി ഫയല്‍ ചെയ്തു. ഫുജൈറയിലെ ശരീഅ കോടതിയില്‍ യുവതി ഹരജി ഫയല്‍ ചെയ്തതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാഹത്തിന് ശേഷം ഭര്‍ത്താവ് വീട്ടുജോലികളെല്ലാം ചെയ്യുന്നുവെന്നും തന്നോട് ദേഷ്യപ്പെടുകയോ എതിര്‍പ്പ് അറിയിക്കുകയോ ചെയ്യുന്നില്ലെന്ന് യുവതി ഹരജിയില്‍ പറയുന്നു. തന്നോടുള്ള ഭര്‍ത്താവിന്റെ സ്‌നേഹം വളരെ കൂടുതലാണെന്നും സ്‌നേഹം കൊണ്ട് തന്നെ വീര്‍പ്പുമുട്ടിക്കുകയാണെന്നും യുവതി പറയുന്നു. തന്നോട് ഒന്ന് ചോദിക്കുക പോലും ചെയ്യാതെ വീട് വൃത്തിയാക്കാന്‍ വരെ സഹായിക്കുന്ന ഭര്‍ത്താവ് പലപ്പോഴും പാചക ജോലി വരെ ചെയ്യുകയാണെന്ന് യുവതി ഹരജിയില്‍ പറഞ്ഞു.

ഒരു വര്‍ഷം നീണ്ട വിവാഹബന്ധത്തില്‍ താനുമായി ഒന്ന് അടികൂടുകയോ ദേഷ്യപ്പെടുകയോ ചെയ്തില്ല, ഏതെങ്കിലും ഒരു ദിവസം ഒരു തര്‍ക്കമുണ്ടാകാന്‍ വേണ്ടി താന്‍ കാത്തിരിക്കുകയാണ്. പക്ഷെ എന്റെ ഭര്‍ത്താവിന്റെ സ്‌നേഹം കാരണം അങ്ങനെയൊന്നും സംഭവിക്കുന്നല്ലെന്നും അദ്ദേഹം എല്ലാം പൊറുക്കുകയും സമ്മാനങ്ങള്‍ കൊണ്ട് മൂടുകയാണെന്നും യുവതി ഹരജിയില്‍ പറഞ്ഞു.

‘തനിക്ക് വേണ്ടത് യഥാര്‍ത്ഥ ചര്‍ച്ചകളാണ്, ഒരു വാദപ്രതിവാദമെങ്കിലുമാണ്, ഇങ്ങനെ ചിട്ടയായ രീതിയിലുള്ള ജീവിതം ഞാനാഗ്രഹിക്കുന്നില്ല’; യുവതി പറഞ്ഞു.

അതെ സമയം ഹരജിക്ക് മറുപടിയുമായി ഭര്‍ത്താവും രംഗത്തുവന്നു. താനൊന്നും ചെയ്തിട്ടില്ല എന്നാണ് ഭര്‍ത്താവ് പ്രതികരിച്ചത്. ‘എല്ലാവരും എന്നോട് അവളെ നിരാശപ്പെടുത്താനും അവളുടെ ആവശ്യങ്ങള്‍ നിരസിക്കാനും ആവശ്യപ്പെട്ടു. പക്ഷെ ഞാനതൊന്നും ചെവികൊണ്ടില്ല, എനിക്ക് ഒരു നല്ല ഭര്‍ത്താവായി ജീവിക്കാനാണ് താത്പര്യം’; ഭര്‍ത്താവ് മറുപടിയായി പറഞ്ഞു.

ഭര്‍ത്താവിന്റെ ശരീര ഭാരത്തെക്കുറിച്ച് ഒരിക്കല്‍ യുവതി പരാതി പറഞ്ഞതായും പക്ഷെ അതിന് പരിഹാരമായി ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുകയും കഠിന വ്യായാമത്തില്‍ ഏര്‍പ്പെട്ടതായും ഭര്‍ത്താവ് മറുപടിയായി പറഞ്ഞു. കോടതിയോട് കേസ് പിന്‍വലിക്കാനും ഭര്‍ത്താവ് ആവശ്യപ്പെട്ടു. ഒരൊറ്റ വര്‍ഷം കൊണ്ട് ഒരു വിവാഹത്തിന്റെ അന്ത്യം വിധിക്കരുതെന്നും തെറ്റുകളില്‍ നിന്നാണ് പാഠം പഠിക്കുന്നതെന്നും ഭര്‍ത്താവ് ആവശ്യപ്പെട്ടു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.