1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 20, 2019

സ്വന്തം ലേഖകന്‍: ‘ഐ ലവ് യു,’ പുല്‍വാമയില്‍ വീരമൃത്യുവരിച്ച മേജര്‍ ധൗന്‍ദിയാലിനൊട് ഭാര്യയുടെ അവസാന വാക്കുകള്‍; കണ്ണീര്‍ വാര്‍ത്ത സമൂഹ മാധ്യമങ്ങള്‍. നികിത തന്റെ ഭര്‍ത്താവിന് യാത്ര ചൊല്ലുന്ന ഹൃദയം നുറുങ്ങുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. വീഡിയോയില്‍ നികിതയ്ക്ക് പിന്നില്‍ കണ്ണ് തുടയ്ക്കുന്ന കൂളിംഗ് ഗ്ലാസ് വെച്ചൊരു മനുഷ്യനെയും കാണാം.

സ്വരാജ്യത്തിനായി ധീരമായി പോരാടി മരിച്ച സൈനികന് തങ്ങളുടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് ടെഹ്‌റാഡൂണിലുള്ള മേജര്‍ ധൗന്‍ദിയാലിന്റെയും നികിതയുടെയും വീട്ടിലേക്കെത്തിയത്. തിങ്കളാഴ്ചയാണ് പുല്‍വാമയില്‍ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളോട് പോരാടി മേജര്‍ വി.എസ്. ധൗന്‍ദിയാലും മറ്റു രണ്ട് സൈനികരും ഒരു പോലീസുകാരനും കൊല്ലപ്പെട്ടത്.

തന്റെ ബറ്റാലിയന്റെ മുന്നില്‍ നിന്നാണ് മൂന്നു ധൗന്‍ദിയാല്‍ ഉള്‍പ്പെടെ മൂന്ന് സൈനികരും പൊരുതിയത്. ‘വീരയോദ്ധാവ് ധൗന്‍ദിയാല്‍ അമരത്വം കൈവരിക്കട്ടെ,’ ‘വന്ദേ മാതരം’ എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് ജനങ്ങള്‍ പൊതുദര്‍ശനത്തിന് എത്തിയത്. ദേശീയ പതാകയില്‍ പൊതിഞ്ഞ് തിങ്കളാഴ്ച രാത്രി വൈകിയാണ് ധൗന്‍ദിയാലിന്റെ മൃതദേഹം വീട്ടിലേക്ക് എത്തിച്ചത്. പട്ടാള ബഹുമതികളോടു കൂടി ബുധനാഴ്ച ഹരിദ്ധ്വാരില്‍ വെച്ച് മൃതദേഹം സംസ്‌കരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.