1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 26, 2012

അലക്‌സ് വര്‍ഗീസ്

 

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ചൈതന്യം ഉള്‍ക്കൊണ്ടും 1985 ലെ മെത്രാന്മാരുടെ സിനഡിന്റെ നിര്‍ദേശമനുസരിച്ചും വിദഗ്ധകമ്മിറ്റി തയ്യാറാക്കി ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ അപ്പസ്‌തോലികാനുശാസത്തോടെ 1992 ല്‍ പ്രസിദ്ധീകരിച്ച കത്തോലിക്കസഭയുടെ മതബോധനഗ്രന്ഥത്തിന്റെ അടിസ്ഥാനത്തില്‍ വിഗാനില്‍ ഈ ശനി, ഞായര്‍ ദിവസങ്ങളില്‍ ബ്രദര്‍ തോമസ് പോള്‍ നയിക്കുന്ന വളര്‍ച്ചാധ്യാനത്തിനും അത്ഭുതരോഗശാന്തി ശുശ്രൂഷയ്ക്കുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സെപ്റ്റംബര്‍ 29 ന് ശനിയാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകുന്നേരം അഞ്ചുവരെയും 30 നു ഞായറാഴ്ച രാവിലെ 11 മുതല്‍ വൈകുന്നേരം ഏഴുവരെയുമാണ് ധ്യാനം.
ഞായറാഴ്ച വൈകുന്നേരം അഞ്ചുമുതല്‍ ഏഴുവരെ അത്ഭുതരോഗശാന്തി ശുശ്രൂഷയും നടത്തും. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും പ്രത്യേകമാണ് ധ്യാനം. ദൈവികരഹസ്യങ്ങള്‍ വെളിപ്പെടുത്തുന്ന ആഴമായ സ്വര്‍ഗ്ഗീയ ജ്ഞാനങ്ങള്‍ നിറയ്ക്കപ്പെടാനും വരുംതലമുറയ്ക്ക് ശക്തമായ വിശ്വാസം പകര്‍ന്നുകൊടുക്കാനും ധ്യാനംമുതല്‍ക്കൂട്ടാകുമെന്നാണ് സംഘാടകര്‍ പറയുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിനു:07533179750, തങ്കച്ചന്‍ 07956069257, ഷിബു 07530904446. ധ്യാനം നടക്കുന്ന ദേവാലയത്തിന്റെ വിലാസം:Sacred Heart Churuch, Throstlenest Avenue, Wigan, WN6 7AS.

 

 


നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.