1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 3, 2018

സ്വന്തം ലേഖകന്‍: ‘വല്ലാത്ത ഒരിഷ്ടം തോന്നുന്നെന്ന്’ വില്‍ സ്മിത്ത്; സ്മിത്തിനെ നൈസായി ഒഴിവാക്കി റോബോ വനിത സോഫിയ; വീഡിയോ വൈറല്‍. കരീബിയനിലെ കേമാന്‍ ഐലന്‍ഡ്‌സില്‍ യന്ത്രവനിതയെ പാട്ടിലാക്കാന്‍ കിണഞ്ഞു ശ്രമിച്ച ഹോളിവുഡ് സൂപ്പര്‍ താരത്തെ ‘നമുക്കു സുഹൃത്തുക്കള്‍ മാത്രമായിരിക്കാം’ എന്നു പറഞ്ഞു സോഫിയ ഒഴിവാക്കുന്ന വിഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ ചിരി പടര്‍ത്തിയത്.

സന്ദര്‍ഭത്തിനനുസരിച്ചുള്ള മുഖഭാവങ്ങളുമായി, മുന്‍കൂട്ടി തയാറാക്കിയതെങ്കിലും കിടിലന്‍ ബുദ്ധിജീവി ഉത്തരങ്ങള്‍ നല്‍കി ഞെട്ടിക്കുന്നതാണു ഹാന്‍സന്‍ റോബട്ടിക്‌സിന്റെ സൃഷ്ടിയായ സോഫിയയുടെ ശൈലി. റോബട്ടുകള്‍ക്ക് ഏതുതരം സംഗീതമാണിഷ്ടമെന്നു ചോദിച്ചും മറ്റും അടുക്കാന്‍ നോക്കിയ താരത്തോട് അദ്ദേഹത്തിന്റെ പാട്ടുകളെക്കുറിച്ചും ‘ഐ റോബട്ട്’ സിനിമയെക്കുറിച്ചും യന്ത്രവനിത രൂക്ഷവിമര്‍ശനം നടത്തി.

ദ്വീപിലെ കാറ്റാണോ അന്തരീക്ഷമാണോ എന്താണെന്നറിയില്ല, തനിക്കു വല്ലാത്തൊരു അടുപ്പം തോന്നുന്നെന്നു പറഞ്ഞു ചുംബിക്കാനായി മുന്നോട്ടാഞ്ഞ സ്മിത്തിനെ സോഫിയ സമര്‍ഥമായി ഒഴിവാക്കുന്നതു കണ്ട് ലോകം ചിരിക്കുകയാണിപ്പോള്‍. ഇതുവരെ സൃഷ്ടിച്ചതില്‍ ഏറ്റവും മികച്ചത് എന്നാണ് ഹാന്‍സന്‍ റോബോട്ടിക്‌സ് സോഫിയയെ വിശേഷിപ്പിക്കുന്നത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.