1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 24, 2017

സ്വന്തം ലേഖകന്‍: ഡയാന രാജകുമാരിയുടെ അവസാനത്തെ ഫോണ്‍ കോള്‍, വേദനിപ്പിക്കുന്ന ഓര്‍മകള്‍ തുറന്നു പറഞ്ഞ് മക്കള്‍ ഹാരിയും വില്യമും. 20 വര്‍ഷം മുന്പ് പാരീസില്‍ നിന്ന് തങ്ങളെ തേടിയെത്തിയ ആ ഫോണ്‍ കോള്‍ അമ്മയുമൊത്തുള്ള അവസാന സംഭാഷണമാണെന്ന് വിചാരിച്ചിരുന്നില്ലെന്ന് ഡയാന രാജകുമാരിയുടെ മക്കളായ ഹാരിയും വില്യമും ഓര്‍മ്മിക്കുന്നു. തിടുക്കത്തില്‍ അവസാനിപ്പിച്ച ആ ഫോണ്‍സംഭാഷണത്തെ ചൊല്ലി ജീവിതത്തില്‍ ദുഃഖിക്കുകയാണെന്നും രാജകുമാരന്മാര്‍ വ്യക്തമാക്കി.

ഡയാനയുടെ വേര്‍പാടിന്റെ 20 മത് വാര്‍ഷികത്തിന്റെ ഭാഗമായി ബാല്‍മോര്‍ കൊട്ടാരത്തില്‍ ഐടിവി നെറ്റ്‌വര്‍ക്ക് നടത്തിയ പരിപാടിയിലാണ് ഇരുവരും ഓര്‍മകള്‍ പങ്കുവെച്ചത്. 1997 ഓഗസ്റ്റ് 31ന് പാരീസിലുണ്ടായ കാറപകടത്തിലാണ് ഡയാനയുടെ അന്ത്യം. വില്യമിന് പതിനഞ്ചും ഹാരിക്ക് പന്ത്രണ്ടും ആയിരുന്നു അന്ന് പ്രായം. കാറപകടത്തിന് തൊട്ടുമുന്പ് ഡയാന ഇരുവരേയും വിളിച്ചിരുന്നു.

എന്നാല്‍ കളിസ്ഥലത്ത് നിന്നു ഓടിയെത്തി വേഗത്തില്‍ സംസാരിച്ച് അവസാനിപ്പിക്കുകയായിരുന്നു. അമ്മയോട് എന്താണ് സംസാരിച്ചതെന്ന് വ്യക്തമായി ഓര്‍ക്കാന്‍ സാധിക്കുന്നില്ലെന്നും ഹാരി പറഞ്ഞു. വളരെ കുസൃതിക്കാരിയായിരുന്നു തങ്ങളുടെ അമ്മയെന്നും ആ ചിരിയാണ് ഇപ്പോഴും തങ്ങളുടെ മനസ്സില്‍ മുഴങ്ങുന്നതെന്നും രാജകുമാരന്മാര്‍ പറയുന്നു.

‘ഞങ്ങള്‍ കണ്ട ഏറ്റവും വികൃതിയായ അമ്മയായിരുന്നു അവര്‍. മുഴുസമയവും ഞങ്ങളുടെ കൂട്ടത്തിലെ കുട്ടിയായിരുന്നു. ആ ചിരിയാണ് സദാ എന്റെ മനസ്സില്‍ മുഴങ്ങുന്നത്,’ ഇപ്പോള്‍ 32 വയസ്സുള്ള വില്യം പറയുന്നു. കൊട്ടാര മതിലിന്റെ അപ്പുറത്തെ ലോകത്താണ് യഥാര്‍ഥ ജീവിതമെന്ന് അവര്‍ മനസ്സിലാക്കിയിരുന്നുവെന്നും ഔപചാരികതകളെ മാറ്റിനിര്‍ത്തിയിരുന്നുവെന്നും സ്‌നേഹ സ്വരൂപയായ അമ്മയെ കുറിച്ച് മക്കള്‍ ഓര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.