1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 1, 2015

വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ നിലവിലെ ചാമ്പ്യന്‍ സെര്‍ബിയന്‍ താരം ജ്യോക്കോവിച്ച് മൂന്നാം റൗണ്ടില്‍ കടന്നു. ഫിന്‍ലന്‍ഡ് താരം ജാര്‍ക്കോ നീന്‍മെന്നിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് (64, 62, 63) ജ്യോക്കോവിച്ച് തോല്‍പ്പിച്ചത്. നേരത്തെ ജര്‍മ്മനിയുടെ ഫിലിപ്പ് കോള്‍ ഷെറിബെറിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ജ്യോക്കോവിച്ച് മൂന്നാം റൗണ്ടിലെത്തിയത്.

ലോകത്തിലെ ഏറ്റവും പഴക്കമുള്ളതും പുല്‍ക്കോര്‍ട്ടിലെ അതികായന്‍മാരുടെ സ്വപ്‌നവുമായ വിംബിള്‍ഡണ്‍ ടൂര്‍ണമെന്റ് തിങ്കളാഴ്ചയാണ് തുടക്കമായത്. പുരുഷ വിഭാഗത്തില്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചും വനിതാ വിഭാഗത്തില്‍ ചെക്ക് റിപ്പബഌക്കിന്റെ പെട്ര ക്വിറ്റോവയുമാണു നിലവിലെ ജേതാക്കള്‍. ജ്യോക്കോവിച്ചിനെ കൂടാതെ നദാല്‍, ഫെഡറര്‍ എന്നിവരും മൂന്നാം റൗണ്ടിലെത്തിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.