1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 24, 2015

വയനാട്: വോക്കിംഗ് കാരുണ്യയുടെ മുപ്പത്താറാമാത് ധനസഹായമായ ഒരു ലക്ഷം രൂപയുടെ ചെക്ക് പിന്നോക്ക വികസന മന്ത്രി ശ്രീ. പി. കെ. ജയലക്ഷ്മി പതാലില്‍ ജോസിന് കൈമാറി. സഹായധന കൈമാറ്റ ചടങ്ങില്‍ വച്ച് ബഹുമാനപ്പെട്ട മന്ത്രി വോക്കിംഗ് കാരുണ്യയുടെ പ്രവര്ത്തനങ്ങളെ പ്രകീര്‍ത്തിച്ചു. വോക്കിംഗ് കാരുണ്യ പോലുള്ള ചാരിറ്റി പ്രസ്ഥാനങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് തന്നെ അഭിമാനമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.വിവാഹ തിരക്കിലായിരുന്നിട്ട് പോലും ചാരിറ്റബിള്‍ സംഘടനയുടെ സഹായധന ചടങ്ങാണെന്ന് പറഞ്ഞപ്പോള്‍ വളെര താല്പര്യപൂര്‍വം പങ്കെടുക്കുകയായിരുന്നു. കാരുണ്യയുടെ പ്രധിനിധികള്‍ മന്ത്രിയുമായി ബന്ധപ്പെട്ടപ്പോള്‍ സാമ്പത്തികമായി പിന്നോക്കം നില്‍്ക്കുന്ന, അവശത അനുഭവിക്കുന്നവരുമായ വയനാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടി ഇതുപോലെയുള്ള ചാരിറ്റി പ്രസ്ഥാനങ്ങളില്‍ നിന്നും കൂടുതല്‍ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നതായി മന്ത്രി അഭിപ്രായപ്പെട്ടു.
തദവസരത്തില്‍ ബോയ്‌സ് ടൌണ്‍ ബാലഭവന്‍ ഡയറക്ടര്‍ ഫാദര്‍ ബിജോ തോമസ് കരുകപ്പള്ളില്‍,പഞ്ചായത്ത് പ്രസിഡന്റ്‌റും മെമ്പര്‍ മാരും സന്നിഹിതരായിരുന്നു.വോക്കിംഗ് കാരുണ്യ യുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായ
ഒരു പ്രവാസി മലയാളി 500 പൌണ്ട് സംഭാവനയായി നല്കിയത് കൊണ്ടാണ് ഇത്രയും വലിയൊരു തുക ജോസിനു നല്കുവാന്‍ കഴിഞ്ഞത്.

വയനാട് ജില്ലയില്‍ മാനന്തവാടിക്ക് സമീപം വരയാല്‍ പഞ്ചായത്തില്‍ പതാലില്‍ ജോസ് നിത്യവൃത്തിക്കായി കഷ്ട്ടപ്പെടുകയാണ് . നാല് വര്‍ഷങ്ങള്ക്ക് മുന്‍പ് ഒരു നിമിഷത്തെ ശ്രദ്ധക്കുറവ് കൊണ്ട് പറ്റിയ അപകടം മൂലം താനും കുടുംബവും ജീവിതത്തില്‍ ഇത്രയും യാതനകള്‍ അനുഭവിക്കേണ്ടി വരുമെന്ന് ജോസ് കരുതിയിരുന്നില്ല. തന്റെ ജോലിക്കിടയിലുണ്ടായ ഒരു അപകടം അതാണ് ജോസിന്റെ ജീവിതം കിഴ്‌മേല്‍ മറിച്ചത്. മരത്തിന്റെ ശിഖിരങ്ങള്‍ മുറിക്കുവാന്‍ മരത്തില്‍ കയറിയ ജോസ് കാല്‍വഴുതി താഴെ വീഴുകയായിരുന്നു.

ടാറിട്ട റോഡിലേയ്ക്ക് നടു തല്ലി വീണ ജോസിനെ നാട്ടുകാരന് ആശുപത്രിയില്‍ എത്തിച്ചത്. ഏതാനും ദിവസങ്ങള്ക്ക് ശേഷം ബോധം വീണപ്പോഴാണ് തന്റെ അരയ്ക്ക് താഴേയ്ക്ക് തളര്‍ന്നു പോയി എന്നുള്ള വേദനിപ്പിക്കുന്ന
സത്യം ജോസ് തിരിച്ചറിഞ്ഞത്. അഞ്ച് സെന്റു സ്ഥലത്ത് പഞ്ചായത്ത് വച്ച് നല്‍കിയ പണി പൂര്‍ത്തിയാകാത്ത വീട്ടിലാണ് ജോസും 3 മക്കളും അടങ്ങുന്ന കുടുംബം താമസിക്കുന്നത്. ജോസ് കൂലിപണിയെടുത്ത് കിട്ടുന്ന തുച്ചമായ വേതനം
കൊണ്ടായിരുന്നു ജോസും കുടുംബവും ജീവിച്ച് പോന്നിരുന്നത് .ജോസിന്റെ വരുമാനം കുടി നിലച്ചപ്പോള്‍ ഈ കുടുംബം എങ്ങനെ മുന്‍പോട്ടു പൊകുമെന്നരിയാതെ കഷ്ട്ടപ്പെടുകയാണ്.ജോസിന്റെ ഓപറേഷനായി പള്ളിക്കാരും നാട്ടുകാരും ചേര്‍ന്ന് നല്ലൊരു തുക ഇതുവരെ ചിലവാക്കി കഴിഞ്ഞു.ഒരു മാസത്തെ മരുന്നിനു തന്നെ 5000 രൂപയൊളം ചിലവ് വരും.

തന്റെ മക്കളുടെ വിദ്യാഭാസത്തെ കുറിച്ചോര്‍ത്താണ് ജോസിന്റെ ഇന്നത്തെ വേദന. വിദഗ്ദ്ധ ചികിത്സ ലഭിക്കുകയാണെങ്കില്‍ ജോസിനു ജീവിതത്തിലേയ്ക്ക് മടങ്ങി വരുവാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.ജോസിനെ കുറിച്ച് അറിഞ്ഞ വോക്കിംഗ് കാരുണ്യ മുപ്പത്താറാമത് ധനസഹായം ജോസിന് നല്‍്കുവാന്‍ തീരുമാനിക്കുകയായിരുന്നു.ഈ സംരംഭത്തെ സഹായിച്ച യു.കെ. യിലെ സന്മനസുള്ള എല്ലാസുഹൃത്തുക്കള്‍ക്കും വോക്കിംഗ് കാരുണ്യ നന്ദി അറിയിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.