1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 24, 2015

വോകിംഗ് കാരുണ്യ യുടെ മുപ്പതിയേഴാമത് സഹായമായ 120969.80 രൂപ കാന്‍സര്‍രോഗിയായ ലളിതമ്മയ്ക്ക് ചേറ്റുതോട് ഇടവക വികാരി മൈക്കിള്‍ ഔസേപ്പ് പറമ്പില്‍ കൈമാറി. തദവസരത്തില്‍ യുകെ മലയാളിയുടെ സഹോദരനും ചാരിറ്റി പ്രവര്‍ത്തകരുമായ ജോയ്‌സ് എബ്രഹാം, സജി എബ്രഹാം, പഞ്ചായത്ത പ്രസിഡന്റ്മാര്‍, വിന്‍സെന്റ് ഡി പോള്‍ ഭാരവാഹികള്‍, മതാധ്യപകര്‍, ചാരിറ്റി പ്രവര്‍ത്തകര്‍, ബാങ്ക് ഉദ്ധ്യോഗസ്ഥര്‍ എന്നിവരും സന്നിഹിതരായിരുന്നു. പാവങ്ങള്‍ക്കും രോഗികള്‍ക്കും ആശ്വാസമാകുന്ന വോകിംഗ് കാരുണ്യയ്ക്ക് എല്ലാവിധ പ്രാര്‍ത്ഥനകളും ആശംസകളും നേര്‍ന്നുകൊണ്ട് ഫാദര്‍ സംസാരിച്ചു.

തിടനാട് പഞ്ചായത്തില്‍ ചേറ്റുതോട് താമസിക്കുന്ന കുട്ടപ്പന്‍ നാരായണന്റെ കുടുംബം ഇന്നൊരു തീരാ ദുക്കക്കെണിയിലാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തങ്ങളുടെ മകന്‍ നഷ്ടപ്പെട്ടപ്പോള്‍ അനുഭവിച്ചതിലും വലിയ പ്രതിസന്ധിയിലാണ് കുട്ടപ്പനും കുടുംബവും. കുടുംബത്തിന്റെ ഏക അത്താണിയാകേണ്ട മകനാണ് വര്‍ഷങ്ങള്‍ക്കുമുന്‍പ് നഷ്ടമായത്. ഇപ്പോള്‍ സഹധര്‍മ്മിണി ലളിതമ്മ സെര്‍വിക്‌സ് കാന്‍സറിന്റെ പിടിയിലയധോടുകൂടി കുടുംബത്തെ എങ്ങനെ മുന്നോട്ടു നയിക്കനമെന്നറിയാതെ കഷ്ടപ്പെടുകയാണ്.

നിരവധി കീമോതെറാപ്പിയും റേഡിയേഷനും നടത്തിയത് നാട്ടുകാരുടെ അകമൊഴിഞ്ഞ സഹായത്തോടെയാണ്. റേഡിയേഷനു ശേഷം നിരന്തരമായ വയറുവേദന അനുഭവപ്പെട്ടതിനെതുടര്‍ന്നു സ്‌കാന്‍ ചെയ്തപ്പോഴണറിഞ്ഞത് റേഡിയേഷന്‍ ചെയ്തതിന്റെ സൈഡ് എഫെക്റ്റ് ആയി കുടലിന്റെ ഭാഗങ്ങള്‍ കരിഞ്ഞു പോയിരിക്കുന്നു എന്ന്. അതിനുവേണ്ടി മറ്റൊരു ഓപ്ര ക്ഷന്‍ കൂടി ചെയ്യേണ്ടിവന്നു. അതിനുമാത്രം രണ്ടാരലെക്ഷത്തോളം രൂപ ചിലവായി.

ഏഴു സെന്റെ സ്ഥലവും ഒരു ചെറിയ കൂരയുമാണ് ഇ കുടുംബത്തിന് സ്വന്തമായുള്ളത്. നിരന്തരമായ ചികിത്സകുളുടെ ഭലമായി ഏകദേശം ആറ!ൂലക്ഷതോളം രൂപയുടെ കടക്കരുമായി. തീര്‍ക്കാനാവാത്ത കടത്തിനുപുറമെ ഇനിയുള്ള ചികിത്സകള്‍ എങ്ങനെ മുന്നോട്ടുകൊണ്ടുപോകും എന്നറിയാതെ കാഷ്ടപ്പെടുകയാണ് ഇ കുടുംബം. യു കെയി ലുള്ള ഒരു പ്രാര്‍ഥന കൂട്ടായ്മയുടെ നേതൃത്തത്തില്‍ ഉള്ളവരാണ് ഇ കുടുംബത്തിന്റെ ദയനീയാവസ്ഥ വോകിംഗ് കാരുണ്യയെ അറിയിച്ചത്. ലളിതമ്മേയെക്കുറിച്ച് അന്നേക്ഷിച്ച് അവരുടെ അവസഥ മനസിലാക്കിയ വോകിംഗ് കാരുണ്യ 37 മത് ധനസഹായം ലളിതമ്മയ്ക്ക് കൊടുക്കുവാന്‍ തീരുമാനിക്കുകയായിരുന്നു.

ലളിതമ്മയുടെ ഇ അവസ്ഥയില്‍ വോകിംഗ് കാരുണ്യയോട് സഹകരിച്ച എല്ലാ നല്ലവരായ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

കുടുതല്‍ വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Siby Jose:07875707504
Boban Sebastian:07846165720

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.