1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 1, 2015

വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ മുപ്പത്തെട്ടാമത് ധനസഹായം പാന്ക്രിയസിനും കരളിനും അസുഖം ബാധിച്ച എറണാകുളം ജില്ലയില്‍ ഇലഞ്ഞി പഞ്ചായത്തില്‍ താമസിക്കുന്ന കളപ്പുരയ്ക്കല്‍ മുരളീധരന് കൈമാറി. വോക്കിംഗ് കാരുണ്യയ്ക്ക് വേണ്ടി പാമ്പക്കട ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അമ്പതിനായിരം രൂപയുടെ ചെക്ക് മുരളിധരന് കൈമാറി.

തദവസരത്തില്‍ ഇലഞ്ഞി പഞ്ചായത്ത് മെമ്പര്‍ എം. പി ജോസഫ്, ഇലഞ്ഞി മര്ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. എറണാകുളം ജില്ലയില്‍ ഇലഞ്ഞി പഞ്ചായത്തില്‍ താമസിക്കുന്ന കളപ്പുരയ്ക്കല്‍ മുരളീധരനും കുടുംബവും ഇന്നൊരു തീരാ ദുഃഖത്തിലാണ്. പാന്‍ക്രിയാസിനും കരളിനും ബാധിച്ച രോഗത്തെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍കോളേജിലും മാറ്റ് സ്വകാര്യ ആശുപത്രികളിലും നടത്തിയ ചികിത്സകള്‍ കൂലിപ്പണിക്കാരനായ മുരളീധരനെയും കുടുംബത്തെയും തീരാ കടക്കെണിയിലാക്കി.

രോഗിയാകുന്നതിന് മാസങ്ങല്‍ക്കുമുമ്പ്. ബാങ്കില്‍നിന്ന് കടമെടുത്ത് തുടങ്ങിവച്ച വീടുപണി എങ്ങുമെത്തിക്കാന്‍ മുരളീധരന് കഴിഞ്ഞില്ല. ഇന്നിവര്‍ തമാസിക്കുന്നത് ടാര്‍പോളിന്‍ വലിച്ചുകെട്ടിയ ഒരു ഷെഡിലാണ്. കാലപ്പഴക്കത്തില്‍ കീറിയൊലിക്കുന്ന ടാര്‍പോളിന്‍ മാറുവാന്‍ പോലും ഇവര്‍ക്ക് നിര്‍വാഹമില്ല. ഈ മഴക്കാലം വരുന്നതോടുകൂടി ഇവരുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാകും. ഈ കുടുംബത്തിന്റെ ആകെ വരുമാനം ഭാര്യ പദ്മിനി തൊഴിലുറപ്പിനു പോയി കിട്ടുന്ന തുച്ഛമായ തുകയാണ്.

സാമ്പത്തീകമായി ഒരു നിര്‍വാഹവുമില്ലത്തത് കൊണ്ട് അനുദിന മരുന്നുകള്‍ പോലും വാങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് മുരളീധരന്‍. വീടുപണിക്കായി ബാങ്കില്‍നിന്ന് കടമെടുത്ത തുക ഇന്ന് പലിശയും കൂട്ട് പലിശയുമായി ഒരു വലിയ ബാധ്യതയായിരിക്കുകയാണ്. പദ്മിനി കൂലിപ്പണിയെടുത്തു കിട്ടുന്ന തുച്ഛമായ വരുമാനം രണ്ടു മക്കളുടെ
വിദ്യാഭ്യാസത്തിനോ മുരളീധരന്റെ മരുന്നിനോ ചികിത്സക്കോ തികയാതെ ഈ കുടുംബം വലയുകയാണ്. ഇലഞ്ഞി സംഗമത്തില്‍പ്പെട്ട സന്മനസുള്ള മനുഷസ്‌നേഹികള്‍ മുരളീധരന്റെ കഥന കഥ വോകിംഗ് കാരുണ്യയെ അറിയിക്കുകയും തുടര്‍ന്നു നടത്തിയ അന്വേക്ഷണത്തില്‍ മുരളീധരനും കുടുംബവും തികച്ചും അര്‍ഹാതയുള്ളവരാണന്നു മനസിലാക്കിയ വോകിംഗ് കാരുണ്യ 38മത് സഹായം മുരളീധരനും കുടുംബത്തിനും നല്‍കുവാന്‍ തീരുമാനിക്കുകയായിരുന്നു. ഈ സംരംഭത്തെ സഹായിച്ചയു. കെ. യിലെ സന്മനസുള്ള എല്ലാ സുഹൃത്തുക്കള്‍ക്കുംവോക്കിംഗ് കാരുണ്യ നന്ദി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.