1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 13, 2015

കണ്ണൂര്‍ പായം പഞ്ചായത്ത് പെരുങ്കരി മാളിയേക്കല്‍ മര്‍ക്കോസാണ് ചികിത്സയ്ക്കും മരുന്നിനുമായി സുമനസുകളുടെ സഹായം തേടുന്നത്. ശ്വാസകോശം പഴുത്ത് ചലം വയറ്റിലെയ്ക്ക് ഇറങ്ങി വയറ് വീര്‍ത്ത് ആഴ്ച തോറും ട്യൂബിട്ട് എടുത്തു കളയേണ്ട ദുരിതകരമായ അവസ്ഥയാണ് മര്‍ക്കോസിന്. ഒരു തവണ ഇത് ചെയ്യുന്നതിന്ഏകദേശം 1500 രുപയോളം ചിലവ് വരും. കൂടാതെ ഒരുമാസത്തെ മരുന്നിനും മറ്റുമായി 4000 രൂപയോളം വേറെയും തുക വേണ്ടി വരും. ഒരു വര്‍ഷം മുന്‍പ് തലശേരി ഇന്ദിര ഗാന്ധി ഹോസ്പിറ്റലില്‍ മര്‍ക്കോസിന് ഒരു ഓപ്പറേഷന്‍ ചെയ്തിരുന്നു. ആകെയുള്ള 90 സെന്റു സ്ഥലം 1,50,000 രുപയ്ക്ക് സഹകരണ ബാങ്കില്‍ പണയപ്പെടുത്തിയാണ് ആദ്യത്തെ ഓപ്പറേഷനുള്ള തുക കണ്ടെത്തിയത്. ആ തുക ഇതുവരെ തിരിച്ചടയ്ക്കാന്‍ സാധിക്കാതെ ജപ്തി ഭീഷണിയിലാണ് മര്‍ക്കൊസിന്റെ കുടുംബം ഇന്ന്.

രണ്ടാമത് ഒരു ഓപ്പറേഷന്‍ കൂടി ഉടന്‍ വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഓപ്പറേഷനുള്ള തുക എവിടുന്നു കണ്ടെത്തുമെന്നറിയാതെ വിഷമിക്കുകയാണ് കൂലിപണിക്കാരനായിരുന്ന മര്‍ക്കോസ്. അസുഖം മൂലം കൂലിപണിക്ക് കുടി പോകാന്‍ സാധിക്കുന്നില്ല മര്‍ക്കോസിന്. മര്‍ക്കൊസിനെ സാമ്പത്തികമായി സഹായിക്കാന്‍ സന്മനസുള്ളവര്‍ ഓഗസ്റ്റ് മാസം 25നു മുന്‍പായി വോക്കിംഗ് കാരുണ്യയുടെ അക്കൊണ്ടിലേക്ക് നിങ്ങളാല്‍ കഴിയുന്ന സഹായം നിക്ഷേപിക്കാവുന്നതാണ്.

Charitties Bank Account Details

Bank Name: H.S.B.C.
Account Name: Woking Karunya Charitable Socitey.
Sort Code:404708
Account Number: 52287447

കുടുതല്‍ വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Siby Jose:07875707504
Boban Sebastian:07846165720

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.