1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 30, 2016

സ്വന്തം ലേഖകന്‍: പ്രസവം ആകാശത്ത്, കുഞ്ഞിന് വിമാനത്തിന്റെ പേരിട്ട് സിംഗപ്പൂര്‍ സ്വദേശിയായ യുവതി. സിംഗപ്പൂരില്‍ നിന്നും മ്യാന്‍മറിലേക്കുള്ള ജെറ്റ് സ്റ്റാര്‍ ഏഷ്യാ വിമാനത്തിലായിരുന്നു സംഭവം. സോ ലെര്‍ ഹിതു എന്ന യുവതിയാണ് വിമാനത്തില്‍ പ്രസവിച്ചത്. വിമാനം പറന്ന് ഉയരാന്‍ തുടങ്ങിയപ്പോര്‍ യുവതിക്ക് പ്രസവവേദന ആരംഭിക്കുകയായിരുന്നു.

ഉടനെ വിമാന ജീവനക്കാരും ഡോക്ടര്‍മാരും എത്തി യുവതിക്ക് ആവശ്യമായ ശുശ്രൂഷ നല്‍കി. തുടര്‍ന്ന് വിമാനത്തിനുള്ളിലാണ് യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. വിമാനത്തില്‍ വെച്ചുള്ള പ്രസവമായതിനാല്‍ യുവതി കുഞ്ഞിന് വിമാനത്തിന്റെ പേര് ഇട്ടു.

സോ ജെറ്റ് സ്റ്റാര്‍ എന്നാണ് കുഞ്ഞിന് പേര് നല്‍കിയത്. സോഷ്യല്‍ മീഡിയായിലൂടെ ജെറ്റ്സ്റ്റാര്‍ എയര്‍ലൈന്‍സാണ് ഇക്കാര്യം പുറത്തുവിട്ടത്. അറിയിച്ചത്. കുഞ്ഞും അമ്മയും ആരോഗ്യത്തോടെ ഇരിക്കുന്നതായി അധികൃതര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.