1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 16, 2019

സ്വന്തം ലേഖകന്‍: ഇത് വൈദ്യശാസ്ത്രത്തിനും അപ്പുറം! ഒറ്റ പ്രസവത്തില്‍ 6 കുട്ടികള്‍ക്ക് ജന്മം നല്‍കി ഹൂസ്റ്റണ്‍കാരിയായ യുവതി. ഒറ്റ പ്രസവത്തില്‍ ആറ് കുട്ടികള്‍ക്ക് ജന്മം നല്‍കി യുവതി. യുഎസ്സിലെ ടെക്‌സാസ് വിമന്‍സ് ആശുപത്രിയില്‍ തെല്‍മ ചിയാക എന്ന യുവതിയാണ് ആറ് കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. കൗതുകവും അത്ഭുതവും എന്നാണ് സംഭവത്തെ വൈദ്യലോകം വിലയിരുത്തുന്നത്.

നാല് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് ജനിച്ചത്. കുഞ്ഞുങ്ങളുടേയും അമ്മയുടേയും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സിന, സുരിയേല്‍ എന്നാണ് പെണ്‍കുട്ടികള്‍ക്ക് പേരിട്ടിരിക്കുന്നത്. 1968ല്‍ ഇംഗ്ലണ്ടിലാണ് ലോകത്ത് ആദ്യമായി ആറ് കുഞ്ഞുങ്ങള്‍ ഒറ്റ പ്രസവത്തില്‍ ജനിക്കുന്നത്. എന്നാല്‍ നവജാതശിശുക്കളായിരിക്കെ ഇതില്‍ മൂന്ന് കുട്ടികള്‍ മരിച്ചു.

1974ലാണ് ആദ്യമായി ശൈശവ കാലഘട്ടത്തെയെങ്കിലും അതിജീവിച്ച Sextuplest കുട്ടികള്‍ പിറന്നത്. കേപ് ടൗണിലായിരുന്നു ആ സംഭവം. 4.7 ബില്യണില്‍ ഒന്ന് എന്ന നിലയില്‍ സംഭവിക്കുന്ന അപൂര്‍വ്വ കേസ് എന്നാണ് Sextuplest എന്നറിയപ്പെടുന്ന ഇത്തരം പ്രസവങ്ങള്‍ നടക്കുന്നതെന്ന് സംഭവത്തെ കുറിച്ച് ഡോക്ടര്‍മാര്‍ വിശദീകരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.