1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 13, 2018

സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളില്‍ അശ്ലീല വിഡിയോ പോസ്റ്റ് ചെയ്ത അറബ് യുവതിക്ക് ഒരു വര്‍ഷം തടവും 250,000 ദിര്‍ഹം പിഴയും. അബുദാബി ഫെഡറല്‍ സുപ്രീം കോടതിയാണ് ശിക്ഷ വിധിച്ചത്. പൊതുസദാചാരം ലംഘിച്ചുവെന്നും അസഭ്യം പ്രചരിപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.

യുവതി കുറ്റം സമ്മതിക്കുകയും ചെയ്തു. ഓണ്‍ലൈന്‍ നിയമങ്ങള്‍ ലംഘിച്ചതിനാണ് 250,000 ദിര്‍ഹം പിഴ വിധിച്ചത്. ട്വിറ്റര്‍, സ്‌നാപ് ചാറ്റ്, ഇന്‍സ്റ്റഗ്രാം തുടങ്ങി വിവിധ സമൂഹമാധ്യമങ്ങള്‍ വഴി യുവതി അശ്ലീലത കലര്‍ന്ന വിഡോയകള്‍ പ്രചരിപ്പിച്ചുവെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്.

യുവതിയുടെ അക്കൗണ്ടുകള്‍ നിരീക്ഷിച്ച ശേഷം ഇക്കഴിഞ്ഞ ഡിസംബറിലാണ് അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശിച്ചത്. ‘ദമാനി’ എന്ന പേരിലാണ് യുവതി സമൂഹമാധ്യമങ്ങളില്‍ അക്കൗണ്ട് ഉണ്ടാക്കി വിഡിയോകള്‍ പ്രചരിപ്പിച്ചതെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി. ശിക്ഷയ്ക്കുശേഷം യുവതിയെ നാടുകടത്താനും ഉത്തരവുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.