1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 21, 2015

സ്വന്തം ലേഖകന്‍: യൂറോപ്പിലെ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആദ്യ ചാവേര്‍ വനിതയുടെ യഥാര്‍ഥ മുഖം, മതവിശ്വാസിയല്ലാത്ത ഖുറാന്‍ വായിക്കാത്ത അടിപൊളി പെണ്‍കുട്ടി. ബുധനാഴ്ച പാരീസിലെ സെന്റ് ഡെനീസ് സബര്‍ബിലെ ഫ്‌ലാറ്റില്‍ പോലീസ് റെയ്ഡ് നടത്തുന്നതിനിടെ പൊട്ടിത്തെറിച്ച ഹസ്‌ന ബൗലാസെനെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത് യൂറോപ്പിലെ ഐസിസിന്റെ ആദ്യത്തെ വനിതാ ചാവേര്‍ എന്നാണ്.

ഒരു ജനാലയ്ക്ക് അരികില്‍ വന്ന് പോലീസിനോട് സഹായം അഭ്യര്‍ഥിച്ചുകൊണ്ടാണ് ഹസ്‌ന പൊട്ടിത്തെറിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. എന്നാല്‍ മതം തലയ്ക്ക് പിടിച്ച് ഐസിസ് എന്ന ഭീകരകൂട്ടായ്മയില്‍ പങ്കാളിയായ മുസ്ലിം യുവതിയല്ല എന്നാണ് വിവരം. മതവിശ്വാസിയേ അല്ല ഹസ്‌ന. ഖുറാന്‍ പോലും വായിച്ചിട്ടില്ല. രാത്രിപാര്‍ട്ടികള്‍ ആഘോഷിച്ചു നടക്കുകയും ബോയ്ഫ്രണ്ടുമാരുടെ എണ്ണത്തില്‍ അഭിമാനിക്കുകയും ചെയ്തിരുന്ന ഒരു പാര്‍ട്ടി ഗേള്‍ ആയിരുന്നത്രെ ഹസ്‌ന.

മദ്യത്തിലും സിഗരറ്റിലും ഇഷ്ടമുള്ളവളെന്നാണ് കൂട്ടുകാര്‍ ഹസ്‌നയെപ്പറ്റി പറയുന്നത്. ബാത്ത് ടബ്ബില്‍ കിടന്ന് സെല്‍ഫിയെടുത്തിരുന്ന ഹസ്‌നയുടെ ചിത്രം ഡെയ്‌ലി മെയ്‌ലാണ് പുറത്തുവിട്ടത്. പാരീസ് ആക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതപ്പെടുന്ന ഐസിസ് നേതാവ് അബ്ദുള്‍ഹമീദിന്റെ കസിനാണ് ഹസ്‌ന. എന്നാല്‍ മതവിശ്വാസവുമായി ഒരുതരത്തിലും ബന്ധമില്ലാത്ത ഹസ്‌നയെങ്ങനെ ചാവേറായി എന്നത് ഇപ്പോഴും അടുപ്പക്കാര്‍ക്ക് പോലും അറിയില്ല.

വലിയ കൗബോയ് തൊപ്പികള്‍ ധരിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ഹസ്‌നയെ കൗഗേള്‍ എന്നായിരുന്നത്രെ കൂട്ടുകാര്‍ വിളിച്ചിരുന്നത്. പുകവലിച്ചുകൊണ്ട് ഹസ്‌ന പല പുരുഷന്മാര്‍ക്കൊപ്പം വരുന്നതും പോകുന്നതും കണ്ടിട്ടുണ്ട് എന്നാണ് അയല്‍വാസിയുടെ മൊഴി. ഹസ്‌നയ്ക്ക് മതവിശ്വാസം ഉണ്ടായിരുന്നില്ല എന്ന് വെളിപ്പെടുത്തിയത് സഹോദരനായ യൂസഫ് ബൗലാസെന്‍ തന്നെയാണ്. കഴിഞ്ഞ വെള്ളിയാഴ്ച പാരീസിലുണ്ടായ ഭീകരാക്രമണത്തില്‍ 129 പേരാണ് കൊല്ലപ്പെട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.