1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 23, 2015

20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലോകകപ്പ് മത്സരങ്ങള്‍ക്ക് യോഗ്യത നേടിയ ടീമാണ് ഇംഗ്ലണ്ട്. എന്നാല്‍, ചരിത്രത്തില്‍ ആദ്യമായി വനിതാ ലോകകപ്പില്‍ ഒരു നോക്ക് ഔട്ട് മത്സരം ജയിച്ചിരിക്കുകയാണ് ഇംഗ്ലണ്ട്. നോര്‍വെയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇംഗ്ലീഷ് വനിതകളുടെ വിജയം.

ഇനി ബ്രിട്ടീഷ് വനിതകള്‍ ലോകകപ്പ് ആതിഥേയരായ ക്യാനഡയെ ക്വാര്‍ട്ടര്‍ ഫൈനലില്‍ നേരിടും.

ഇംഗ്ലണ്ട് നോര്‍വെ മത്സരത്തില്‍ ആദ്യം ഗോള്‍ നേടിയത് നോര്‍വെ ആയിരുന്നു. മത്സരത്തിന്റെ 54ാം മിനിറ്റില്‍ നോര്‍വെയുടെ താരം സൊല്‍വെയിഗ് ഗുല്‍ബ്രാന്‍ഡ്‌സന്‍ ഗോള്‍ നേടി. അഞ്ച് മിനിറ്റിന് ശേഷം ഇംഗ്ലീഷ് ക്യാപ്റ്റന്‍ സ്റ്റെഫ് ഹോട്ടന്‍ ഇക്വലൈസര്‍ ഗോള്‍ നേടിയത് ഇംഗ്ലണ്ടിന് നേട്ടമായി. 75ാം മിനിറ്റില്‍ ലൂസി ബ്രോണ്‍സ് കൂടി ഗോള്‍ നേടിയതോടെ വിജയം ഇംഗ്ലണ്ടിനൊപ്പമാകുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.