1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 12, 2018

സ്വന്തം ലേഖകന്‍: ലോക കേരള സഭയുടെ പ്രഥമ സമ്മേളനം വെള്ളിയാഴ്ച നിയമസഭാ മന്ദിരത്തില്‍. രാവിലെ 8.30 മുതല് 9.30 വരെ അംഗങ്ങളുടെ രജിസ്‌ട്രേഷനാണ്. 9.30 ന് സഭയുടെ രൂപവത്കരണം സംബന്ധിച്ച് സെക്രട്ടറി ജനറലും സംസ്ഥാന ചീഫ് സെക്രട്ടറിയുമായ പോള് ആന്റണി പ്രഖ്യാപനം നടത്തും.

തുടര്ന്ന് സഭാംഗങ്ങള് ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്തു ചുമതലയേല്ക്കും. സഭാ നടത്തിപ്പിനെക്കുറിച്ച് സ്പീക്കര് പി.ശ്രീരാമകൃഷ്ണന് പ്രഖ്യാപനം നടത്തും. സഭാനേതാവ് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനപ്രസംഗം നടത്തും. തുടര്ന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സംസാരിക്കും.

ലോക കേരളത്തെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാട് രാജ്യസഭാ ഡെപ്യൂട്ടി ചെയര്മാന് പി.ജെ.കുര്യന്, കേന്ദ്ര ടൂറിസം സഹമന്ത്രി അല്‌ഫോന്‌സ് കണ്ണന്താനം, മുന് മുഖ്യമന്ത്രിമാരായ വി.എസ്.അച്യുതാനന്ദന്, ഉമ്മന്ചാണ്ടി, മുന് കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര് രവി, വിവിധ റീജണുകളുടെ പ്രതിനിധികള്, പ്രമുഖ എന്.ആര്.ഐ. വ്യവസായികള്, വിവിധ വിഷയ മേഖലകളിലെ പ്രമുഖ വ്യക്തികള് തുടങ്ങിയവര് വ്യക്തമാക്കും.

ഉച്ചഭക്ഷണത്തിനുശേഷം 2.30ന് നിയമസഭാ സമുച്ചയത്തിലെ അഞ്ച് ഉപവേദികളില് പശ്ചിമേഷ്യ, ഏഷ്യയിലെ ഇതര രാജ്യങ്ങള്, യൂറോപ്പും അമേരിക്കയും, മറ്റു ലോക രാജ്യങ്ങള്, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള് എന്നിങ്ങനെ മേഖല തിരിച്ചുള്ള സമ്മേളനങ്ങള് ആരംഭിക്കും.വൈകുന്നേരം 6.15 മുതല് സാംസ്‌കാരിക പരിപാടികള് നടക്കും. ലോക കേരളസഭ ശനിയാഴ്ച സമാപിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.