1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 30, 2016

സ്വന്തം ലേഖകന്‍: 2053 ഓടെ ലോക ജനസംഖ്യ 1000 കോടി കവിയുമെന്ന് റിപ്പോര്‍ട്ട്. 740 കോടിയാണ് ഇപ്പോള്‍ ജനസംഖ്യ. അത് 33 ശതമാനം വര്‍ധിച്ച് 2050 ഓടെ 990 കോടിയാവുമെന്നും പോപുലേഷന്‍ റെഫറന്‍സ് ബ്യൂറോയുടെ (പി.ആര്‍.ബി) റിപ്പോര്‍ട്ടില്‍ പ്രവചിക്കുന്നു. 2053 ഓടെ ജനസംഖ്യ 1000 കോടി കവിയും.

ജനന നിരക്ക് കുറവായ യൂറോപ്പില്‍ ജനസംഖ്യ കുറയുകയും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇരട്ടിയാവുകയും ചെയ്യുമെന്ന് പി.ആര്‍.ബിയുടെ സി.ഇ.ഒയും പ്രസിഡന്റുമായ ജെഫ്രി ജോര്‍ദാന്‍ ചൂണ്ടിക്കാട്ടി. പി.ആര്‍.ബിയുടെ റിപ്പോര്‍ട്ടനുസരിച്ച് 2050 ഓടെ ആഫ്രിക്കയിലെ ജനസംഖ്യ 250 കോടിയാവും. യൂറോപ്പില്‍ 74 കോടിയില്‍നിന്ന് 72 കോടിയായി ജനസംഖ്യ കുറയും.

29 രാജ്യങ്ങളില്‍ ജനസംഖ്യ ഇരട്ടിയായി കുതിച്ചുയരും. 42 രാജ്യങ്ങളില്‍ അത് കുറയുകയും ചെയ്യും. അമേരിക്കന്‍ ജനസംഖ്യ 32.4 കോടിയില്‍നിന്ന് 23 ശതമാനം വര്‍ധിച്ച് 39.8 കോടിയാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏഷ്യയിലെ ജനസംഖ്യ നിലവിലെ 442 കോടിയില്‍നിന്ന് 2050 ല്‍ 530 കോടിയാകും

വികസനത്തില്‍ ഏറെ പിന്നിലുള്ള രാജ്യങ്ങളിലെ ആകെ ജനസംഖ്യ ഇരട്ടിയായി 190 കോടിയിലെത്തും. ലോകത്ത് ആകെ 48 രാജ്യങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. ഏറ്റവും ഉയര്‍ന്ന ജനന നിരക്കുള്ള നൈജറില്‍ ജനസംഖ്യ മൂന്നിരട്ടി ആകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.