1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 9, 2017

സ്വന്തം ലേഖകന്‍: വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടയാളെ 16 വര്‍ഷത്തിനു ശേഷം തിരിച്ചറിഞ്ഞു, തുണയായത് ഡിഎന്‍എ രഹസ്യങ്ങള്‍. അത്യാധുനിക ഡിഎന്‍എ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇതുവരെ തിരിച്ചറിയാന്‍ കഴിയാത്ത പുരുഷന്റെ വിശദാംശമാണ് അധികൃതര്‍ക്ക് ലഭിച്ചത്. എന്നാല്‍ കുടുംബത്തിന്റെ അഭ്യര്‍ഥനയെ മാനിച്ച് ഇദ്ദേഹത്തിന്റെ പേരു വിവരങ്ങള്‍ പുറത്തുവിടാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.

2001 ല്‍ ശേഖരിച്ച ഡിഎന്‍എ യുടെ ആവര്‍ത്തിച്ചുള്ള പരിശോധന നടത്തിയ ന്യൂയോര്‍ക്ക് സിറ്റിയുടെ ചീഫ് മെഡിക്കല്‍ എക്‌സാമിനര്‍ ഓഫീസാണ് ഇപ്പോള്‍ തിരിച്ചറിഞ്ഞ പുരുഷന്‍ ആരാണെന്ന് കണ്ടെത്തിയത്. 2753 പേര്‍ കൊല്ലപ്പെട്ട ദുരന്തത്തില്‍ തിരിച്ചറിയപ്പെടുന്ന 1641 മത്തെ വ്യക്തിയാണിത്. 2015 മാര്‍ച്ചിലാണ് ഇതിനു മുമ്പ് ഇവിടെ കൊല്ലപ്പെട്ട ഒരാളെ തിരിച്ചറഞ്ഞത്.

2001 സെപ്റ്റംബര്‍ 11നാണ് അമേരിക്കയുടെ അഭിമാനമായിരുന്ന ട്വിന്‍ ടവര്‍ അല്‍ ക്വയ്ദയുടെ ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞത്. 2001ലും 2002ലും ദുരന്ത ഭൂമിയില്‍ നടത്തിയ പരിശോധനകളില്‍ ലഭിച്ച മനുഷ്യാവശിഷ്ടങ്ങളില്‍ ഡിഎന്‍എ പരിശോധന നടത്തി നിരവധി പേരുടെ വിശദാംശം ശേഖരിച്ചിരുന്നു. ഇറാഖിനെ നിലംപരിശാക്കിയ സൈനിക ആക്രമണത്തിലേക്ക് അമേരിക്കയെ നയിച്ചത് 9/11 സംഭവമായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.