1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 16, 2017

സ്വന്തം ലേഖകന്‍: വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ യുഎഇക്കെതിരേ നിയമ നടപടിക്ക് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ സൗദിയെ മാത്രമാണ് യുഎസും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും നേരത്തേ പ്രതിക്കൂട്ടിലായിരുന്നത്.

എന്നാല്‍ സൗദിയും യുഎഇയും അടക്കമുള്ള രാജ്യങ്ങള്‍ ഖത്തറിനെ ഒറ്റപ്പെടുത്തിയതിനു പിന്നാലെയാണ് ഇത്തരമൊരു നീക്കം തുടങ്ങിയതെന്ന് അറബ് മേഖലയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുഎഇക്കെതിരെയുള്ള ഈ നീക്കത്തിനു പിന്നില്‍ യുഎസ് ഭരണകൂടമാണെന്നും നിരീക്ഷകര്‍ സൂചന നല്കുന്നു.

9/11 ആക്രമണത്തില്‍ വേള്‍ഡ് ട്രേഡ് സെന്ററും പെന്റഗണും ആക്രമിക്കാന്‍ വിമാനം തട്ടിയെടുത്ത 19 ഭീകരരില്‍ 15 പേര്‍ സൗദി സ്വദേശികളും രണ്ടുപേര്‍ യുഎഇക്കാരും ശേഷിക്കുന്ന രണ്ടു പേര്‍ ഈജിപ്ത്, ലെബനോന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരുമായിരുന്നു. ആക്രമണത്തിന്റെ പേരില്‍ സൗദി നഷ്ട പരിഹാരം നല്‍കണമെന്ന് ഇരകളുടെ ഏറെ കാലമായുള്ള ആവശ്യമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.