1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 10, 2016

സ്വന്തം ലേഖകന്‍: ലോകത്തെ ഏറ്റവും വേഗതയേറിയ തീവണ്ടിയുമായി ചൈന, വേഗത മണിക്കൂറില്‍ 380 കിമീ. മണിക്കൂറില്‍ 380 കിലോമീറ്റര്‍ കുതിച്ചുപായുന്ന ട്രെയിന്‍ അടുത്ത മാസമാണ് സര്‍വീസ് തുടങ്ങുക. കിഴക്കന്‍ ചൈനയിലെ ജിയാങ്‌സൂ പ്രവിശ്യയിലുള്ള ഴെങ്‌ഴൂസുഴൂ അതിവേഗ ട്രാക്കിലാണ് ട്രെയിന്‍ സര്‍വീസ് നടത്തുകയെന്ന് പീപ്പിള്‍സ് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതോടെ ഈ റൂട്ടിലെ യാത്രാസമയം രണ്ടു മണിക്കൂര്‍ 33 മിനിറ്റില്‍ നിന്ന് 80 മിനിറ്റായി ചുരുങ്ങും. റെയില്‍വേയില്‍ അതിവേഗ സര്‍വീസുകള്‍ വ്യാപകമാക്കുന്നതിനുള്ള ശ്രമത്തിലാണ് ചൈന. അടുത്തകാലത്തായി ബീജിംഗ് മുതല്‍ ഷാങ്ഹായി വരെ 16,000 കിലോമീറ്റര്‍ അതിവേഗ ട്രാക്കുകള്‍ സ്ഥാമപിക്കിച്ചിരുന്നു.

കോടികണക്കിന് ഡോളര്‍ വരുമാനമാണ് ഇതുവഴിയുണ്ടാക്കുന്നതെന്ന് നിരീക്ഷകര്‍ പറയുന്നു. അധികവും ചരക്കുനീക്കത്തിനും ബിസിനസ് യാത്രകള്‍ക്കുമാണ് അതിവേഗ തീവണ്ടി ഉപയോഗപ്പെടുത്തുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.