1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 15, 2016

സ്വന്തം ലേഖകന്‍: ലോകത്തെ ഏറ്റവും വലിയ ചരക്ക് വിമാനം ഇന്ത്യയിലെത്തി. ലോകത്തിലെ ഏറ്റവും വലുപ്പമുള്ള വിമാനമെന്ന് അറിയപ്പെടുന്ന അന്റെനോവ് എ.എന്‍225 മ്രിയയാണ് ഹൈദരാബാദിലെ രാജീവി ഗാന്ധി വിമാനത്താവളത്തില്‍ പറന്നിറങ്ങിയത്.

ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും കൂടുതല്‍ നീളവും ഭാരമുള്ളതുമായ വിമാനമാണ് മ്രിയ. 640 ടണ്‍ ആണ് ഈ ഭീമന്റെ പരമാവധി ടേക്ക് ഓഫ് ഭാരം. ഏറ്റവും വലിയ ചിറകുകളും മ്രിയയ്ക്ക് സ്വന്തമാണ്. ആറ് ടര്‍ബോഫാന്‍ എഞ്ചിനുകളുടെ സഹായത്തോടെയാണ് വിമാനം പ്രവര്‍ത്തിക്കുന്നത്.

180 മുതല്‍ 230 ടണ്‍ ഭാരവും വഹിച്ച് മ്രിയക്ക് പറക്കാനാകും.
അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫെന്‍സ് കമ്പനിയും യുക്രൈനിലെ അന്റൊനിക് കകമ്പനിയും തമ്മില്‍ മ്രിയയുടെ ഭാഗങ്ങല്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാനും അറ്റകുറ്റപ്പണി നടത്താനും കൂട്ടിയോജിപ്പിക്കാനുമുള്ള കരാറുണ്ട്. ഇതു പ്രകാരമാണ് വെള്ളിയാഴ്ച പുലര്‍ച്ചെ മ്രിയ ഇന്ത്യയില്‍ എത്തിയത്.

വരും വര്‍ഷങ്ങളില്‍ സൈനിക രംഗത്ത് എകദേശം 3500 കോടി രൂപ ചെലവില്‍ 200 വന്‍ വിമാനങ്ങള്‍ ഇന്ത്യക്ക് ആവശ്യമുണ്ടെന്നാണ് കണക്ക്. ഈ വിപണി മുന്നില്‍ക്കണ്ടാണ് റിലയന്‍സ് ഡിഫന്‍സിന്റെ പുതിയ നീക്കം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.