1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 24, 2015

സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ ഭൂമിയുടെ വില്‍പ്പന നടന്നു. വലിപ്പം കേരളത്തിന്റെ മുക്കാല്‍ ഭാഗത്തോളം
വരുന്ന സ്ഥലമാണിത്. ആസ്‌ട്രേലിയയിലെ 23,000 സ്‌ക്വയര്‍ കിലോമീറ്റ വിസ്തീര്‍ണമുള്ള കന്നുകാലി സങ്കേതമാണ് ലോകത്ത് നിലവിലുള്ള ഏറ്റവും വലിയ സ്വകാര്യ സ്വത്തായി കണക്കാക്കപ്പെടുന്നത്.

ഇത് കേരളത്തിന്റെ മൊത്ത വലിപ്പത്തിന്റെ മുക്കാല്‍ ഭാഗത്തോളം വരും.
325 മില്ല്യണ്‍ ഡോളറിനാണ് രാജ്യത്തിന്റെയോ ഏകാധിപത്യത്തിന്റെയോ കീഴില്‍പ്പെടാത്ത ഭൂമിയുടെ വില്പന നടക്കുന്നത്. കന്നുകാലികളുടെ പരിപാലനത്തിനായി നിയമിച്ചിട്ടുള്ള 150 ഓളം തൊഴിലാളികളും ഇവിടെ താമസിക്കുന്നുണ്ട്.

തെക്കന്‍ ആസ്‌ട്രേലിയയിലെ ക്യൂന്‍സ്‌ലാന്റിലാണ് നൂറു വര്‍ഷത്തോളമായി സര്‍ സിഡ്‌നി കിഡ്മാന്റെ കുടുംബം കൈവശം വച്ചിരിക്കുന്ന ഭൂമി.
മുപ്പതോളം പേര്‍ പങ്കെടുത്ത ലേലത്തിലൂടെ 11 മില്ല്യണ്‍ ഹെക്ടര്‍ ഭൂമി വിറ്റതായാണ് റിപ്പോര്‍ട്ടുകള്‍. വാങ്ങിയ സ്ഥലം വിമാനത്തിന്റെ സഹായത്തോടെ മുഴുവനായി ചുറ്റിക്കാണണമെങ്കില്‍ കൂടി ഒരാഴ്ച സമയമെടുക്കും.

1899 ലാണ് കിഡ്മാന്‍ സ്ഥാപിച്ച എസ് കിഡ്മാന്‍ ആന്‍ഡ് കോ കമ്പനി ഈ സ്ഥലം സ്വന്തമാക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.