1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 26, 2016

സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും വലിയ സീപ്ലെയ്ന്‍ ഇനി ചൈനക്കു സ്വന്തം, രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കും. സമുദ്ര വിമാനത്തിന്റെ നിര്‍മ്മാണം പൂര്‍ണമായും ചൈനയില്‍ തന്നെയാണ് പൂര്‍ത്തിയാക്കിയത്. വെള്ളത്തിലും കരയിലും ഒരുപോലെ ഉപയോഗിക്കാവുന്ന തരത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ വിമാനം കാട്ടുതീ പടരുമ്പോഴും, സമുദ്രത്തിലെ രക്ഷാപ്രവര്‍ത്തനത്തിനുമാണ് ഉപയോഗിക്കുക.

എ.ജി 600 എന്ന് പേരിട്ടിരിക്കുന്ന ഈ വിമാനം 2009 ലാണ് നിര്‍മ്മാണം തുടങ്ങിയത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിമാന നിര്‍മ്മാതാക്കളായ ഏവിയേഷന്‍ ഇന്‍ഡസ്ട്രി കോര്‍പ്പറേഷന്‍ ഓഫ് ചൈനയാണ് ഇത് രൂപ കല്‍പന ചെയ്തത്.4500 കിലോമീറ്ററാണ് വിമാനത്തിന്റെ റേഞ്ച്.

20 സെക്കന്‍ഡിനുള്ളില്‍ 12 ടണ്‍ വെള്ളം ശേഖരിക്കാനാവും. ഇതോടൊപ്പം 53.5 ടണ്‍ ഭാരവും വഹിക്കാനാവും. അന്തര്‍വാഹിനികള്‍ അടക്കമുള്ള അത്യാധുനിക സൈനിക ഉപകരണങ്ങള്‍ രൂപകല്‍പന ചെയ്ത് നിര്‍മ്മിക്കുന്നതില്‍ ചൈന അടുത്തിടെ കാണിക്കുന്ന ശുഷ്‌കാന്തിയുടെ ഭാഗമായാണ് പുതിയ സീപ്ലെയ്ന്‍ രംഗത്തിറക്കിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.