1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 14, 2016

സ്വന്തം ലേഖകന്‍: ലോകത്തെ ഏറ്റവും നീളമുള്ള എസ്‌കലേറ്റര്‍ ചൈനയില്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. സഞ്ചാരികള്‍ക്ക് ചുറ്റുമുള്ള സ്ഥലങ്ങള്‍ ഈ എസ്‌കലേറ്ററില്‍ നിന്ന് കാണാനും സാധിക്കും. 688 മീറ്റര്‍ നീളമാണ്(2,260 അടി) ഈ എസ്‌കലേറ്ററിനുള്ളത്. മലമുകളില്‍ നിന്ന് ആരംഭിച്ച് അടിവാരത്തിലെത്തുന്ന തരത്തിലാണ് എസ്‌കലേറ്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്.

36 മില്യണാണ് എസ്‌കലേറ്റര്‍ നിര്‍മ്മാണത്തിന് ചിലവായത്. 18 മിനിട്ടുകൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്താന്‍ ഈ എസ്‌കലേറ്ററിന് കഴിയും. ഓരോ മണിക്കൂറിലും 7,300 പേര്‍ക്കാണ് ഇതില്‍ കയറാന്‍ അനുമതി.

ഹൂബി പ്രവിശ്യയില്‍, എന്‍ഷി ഗ്രാന്‍ഡ് കാന്യോണില്‍, മലമുകളില്‍ നിന്ന് ആരംഭിച്ച് അടിവാരത്തിലെത്തുന്ന തരത്തിലാണ് യന്ത്ര ഗോവണി നിര്‍മ്മിച്ചിരിക്കുന്നത്. കാഴ്ചകള്‍ കണ്ട് സഞ്ചരിക്കാം എന്നതിനാല്‍ വിനോദസഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാകും എസ്‌കലേറ്ററില്‍ ചെലവിടുന്ന 18 മിനിറ്റെന്നാണ് അധികാരികളുടെപ്രതീക്ഷ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.