1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 12, 2018

സ്വന്തം ലേഖകന്‍: 16,700 കിലോമീറ്റര്‍, യാത്രാസമയം 18 മണിക്കൂര്‍ 25 മിനിറ്റ്; ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന സര്‍വീസ് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് പുനരാരംഭിച്ചു. ഇന്ധനവില ഉയര്‍ന്നതിനെത്തുടര്‍ന്ന് 2013ല്‍ സിങ്കപ്പൂര്‍ എയര്‍ലൈന്‍സ് ഈ സര്‍വീസ് നിര്‍ത്തിയിരുന്നു. എന്നാല്‍ കൂടുതല്‍ ഇന്ധന ക്ഷമതയുള്ള വിമാനങ്ങള്‍ വന്നതോടെയാണ് സര്‍വീസ് പുനരാരംഭിക്കാനുള്ള തീരുമാനമായത്. 16,700 കിലോമീറ്റര്‍ താണ്ടുന്ന വിമാനം തുടക്കത്തില്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസുകളും പിന്നീട് പ്രതിദിന സര്‍വീസുകളും നടത്തും.

19 മണിക്കൂര്‍ നീളുന്നതാണ് സര്‍വീസ്. സിങ്കപ്പൂരില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള വിമാനം വെള്ളിയാഴ്ച രാവിലെ സിങ്കപ്പൂരിലെ ചാങ്ങി എയര്‍പോര്‍ട്ടില്‍ നിന്ന് പുറപ്പെടും.67 ബിസിനസ് ക്ലാസ്, 94 പ്രീമിയം ഇക്കോണമി ക്ലാസ് എന്നിവയിലായി 161 യാത്രക്കാര്‍ക്ക് എയര്‍ ബസ് എ350 വിമാനത്തില്‍ സഞ്ചരിക്കാനാകും. യാത്ര മുഷിപ്പിക്കാതിരിക്കാന്‍ യാത്രക്കാര്‍ക്ക് തിരഞ്ഞെടുക്കാവുന്ന രീതിയില്‍ 1,200 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഓഡിയോവിഷ്വല്‍ വിനോദങ്ങളാണ് വിമാനത്തില്‍ ഒരുക്കിയിരിക്കുന്നത്.

യാത്രക്കാര്‍ക്ക് രുചികരവും ആരോഗ്യ പ്രദവുമായ ഭക്ഷണ വിഭവങ്ങളും ലഭ്യമാണ്. വിമാനത്തിന്റെ ക്യാബിനുകളിലെ സീലിങ് സാധാരണയില്‍ കവിഞ്ഞ ഉയരത്തിലാണുള്ളത്. യാത്രക്കാരുടെ ക്ഷീണമകറ്റാന്‍ വലിയ ജനാലകളും പ്രത്യേക പ്രകാശ സംവിധാനവും ഒരുക്കിയതായി സിംഗപ്പൂര്‍ എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.

 

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.